അത്രയൊന്നും മഴ ഈ വര്‍ഷം ലഭിക്കില്ല; കാണിപ്പയ്യൂരിന് ട്രോളന്മാരുടെ പൊങ്കാല  

കൊച്ചി: പ്രമുഖ ജ്യോത്സ്യന്‍ കാണിപ്പയ്യൂരിന്റെ 2018ലേക്കുള്ള വിഷുഫലപ്രവചനത്തിൽ കഴിഞ്ഞ വര്‍ഷം ലഭിച്ച അത്രയൊന്നും മഴ ഈ വര്‍ഷം ലഭിക്കില്ല എന്നാണു അദ്ദേഹം പ്രവചിച്ചിരുന്നത്. എന്നാൽ കേരളം കണ്ട ഏറ്റവും വലിയ കാലവർഷ കെടുതിക്ക്‌ ശേഷം ഈ പ്രവചനത്തെ വിമർശിക്കുകയാണ് സോഷ്യൽ മീഡിയ. ജ്യോത്സ്യം മഹാ തട്ടിപ്പാണെന്നതിന് ഈ പ്രവചനത്തെക്കാള്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത്? എന്നാണ് ഇവർ ചോദിക്കുന്നത്. ജൂണ്‍ 25 മുതല്‍ ജൂലൈ 4 വരെ ഏറ്റവും കനത്ത മഴ. ജൂലൈ 17 മുതല്‍ ആഗസ്റ്റ് 1 വരെ മഴ അത്രയൊന്നും ലഭിക്കില്ല. ആഗസ്റ്റ് 1 മുതല്‍ 17 വരെ കുറച്ചൊക്കെ മഴ കിട്ടും. വന പര്‍‌വ്വതങ്ങളില്‍ കഴിഞ്ഞ വര്‍ഷം ലഭിച്ച അത്രയൊന്നും മഴ ഈ വര്‍ഷം ലഭിക്കില്ല. അങ്ങനെ മഴലഭിക്കുമെന്ന ധാരണയൊന്നും മന്ത്രിമാര്‍ക്ക് വേണ്ട. അതുകൊണ്ട് വൈദ്യുതി ഉല്പാദനം വിതരണം എന്നീ മേഖലകളില്‍ സര്‍ക്കാര്‍ കൊറച്ചൊക്കെ ജാഗരൂഗരായി ഇരിക്കേണ്ടതുണ്ട്. എന്നായിരുന്നു കാണിപ്പയ്യൂരിന്റെ പ്രവചനം.

Top