എബിവിപിക്കെതിരായ ഓണ്‍ലൈന്‍ കാമ്പയിന്‍; കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ക്ക് ബലാത്സംഗം ഭീഷണി

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളെ എബിവിപിക്കാര്‍ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് എബിവിപിക്കെതിരായി ഓണ്‍ലൈന്‍ ക്യാമ്പയിന് തുടക്കമിട്ട കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ക്ക് ബലാത്സംഗം ചെയ്യുമെന്നടക്കമുള്ള ഭീഷണി ലഭിച്ചതായി പരാതി. ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിനിയായ ഗുര്‍മെഹര്‍ കൗറിനാണ് ഭീഷണി. എബിവിപിക്കെതിരെ പോരാടാന്‍ ആഹ്വാനം ചെയ്ത് സ്റ്റുഡന്റ്സ് എഗൈന്‍സ്റ്റ് എബിവിപി എന്ന ഹാഷ്ടാഗില്‍ ഗുല്‍മേഹര്‍ ഓണ്‍ലൈന്‍ ക്യാമ്പയിന്‍ നടത്തിയിരുന്നു. മുമ്പ് യുദ്ധത്തിനെതിരായി വീഡിയോ ഷൂട്ട് ചെയ്ത് പ്രദര്‍ശിപ്പിച്ച് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു ഗുല്‍മേഹര്‍.

സമൂഹമാധ്യമങ്ങളിലൂടെ അടക്കം നിരവധി ഭീഷണികളാണ് വന്നുക്കൊണ്ടിരിക്കുന്നത്. പ്രൊഫൈല്‍ ചിത്രം ഉടന്‍ മാറ്റിയില്ലെങ്കില്‍ തന്നെ കൊല്ലുമെന്നും ബലാത്സംഗ ചെയ്യുമെന്നും അവര്‍ പറയുന്നു. തന്നെ അവര്‍ ദേശവിരുദ്ധയെന്നാണ് വിളിച്ചുക്കൊണ്ടിരിക്കുന്നതെന്നും ഗുല്‍മേഹര്‍ ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താന്‍ ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയാണ് പക്ഷേ താന്‍ എബിവിപിയെ ഭയക്കുന്നില്ല. താന്‍ ഒറ്റക്കല്ല. തന്റെ കൂടെ ഇന്ത്യയിലെ എല്ലാ വിദ്യാര്‍ത്ഥികളുമുണ്ടെന്നും ഗുര്‍മെഹര്‍ പറയുന്നു. ഇത്തരത്തില്‍ പേപ്പറില്‍ എഴുതി കൈയില്‍ പിടിച്ചുകൊണ്ടുള്ള ചിത്രമാണ് ഗുര്‍മെഹര്‍ തന്റെ പ്രൊഫൈല്‍ ചിത്രമാക്കിയത്.

ജെഎന്‍യു വിദ്യാര്‍ത്ഥിയായ ഉമര്‍ ഖാലിദിനെ ദില്ലി രാംജാസ് കോളേജില്‍ ഒരു സെമിനാറില്‍ പങ്കെടുക്കുന്നതിന് എബിവിപി വിലക്കിയതിനെതിരെ സര്‍വകലാശാലയില്‍ പ്രക്ഷോഭം നടക്കുന്നുണ്ട്. ഈ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഗുര്‍മെഹര്‍ എബിവിപിക്കെതിരെ രംഗത്തെത്തിയത്. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ക്യാപ്റ്റന്‍ മാന്‍ദീപ് സിങിന്റെ മകളാണ് ഗുര്‍മേഹര്‍ കൗര്‍.

Top