സ്വകാര്യ ബസ് പണിമുടക്ക്; റെക്കോർഡ് കളക്ഷനിൽ കെഎസ്ആർടിസി

വിദ്യാർത്ഥികളുടെ ബസ് ചാർജ് വർധനവ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസ് ഉടമകൾ നടത്തുന്ന പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ കെഎസ്ആർടിസി മികച്ച വരുമാനമാണ് കൊയ്യുന്നത്. ബസ് പണിമുടക്കിന്റെ ആദ്യ ദിനമായിരുന്ന ഇന്നലെ മാത്രം കെഎസ്ആർടിസിക്ക് ലഭിച്ച കളക്ഷൻ 7 കോടി 22 ലക്ഷം രൂപയാണ്. ഫെബ്രുവരി മാസത്തെ റെക്കോർഡ് കളക്ഷനാണ് ഇത്. സ്വകാര്യ ബസ് ഉടമകൾ പണിമുടക്കിയ സാഹചര്യത്തിൽ അധിക സർവീസ് നടത്തി ജനങ്ങളുടെ യാത്രക്ലേശത്തിന് പരിഹാരം കാണുകയാണ് കെഎസ്ആർടിസി.

Latest
Widgets Magazine