കേരളത്തില്‍ ഇടതുമുന്നണി 75 മുതല്‍ 81 സീറ്റുവരെ നേടും; ബിജെപി മുന്നണി 5 സീറ്റുകള്‍ വരെ നേടും; യുഡിഎഫ് 52 നും 62 ലേയ്ക്കും ഒതുങ്ങും

തിരുവനന്തപുരം: കേരളത്തില്‍ 75 മുതല്‍ 81 സീറ്റ് വരെ നേടി ഇടതുമുന്നണി
കേരളത്തില്‍ സര്‍ക്കാര്‍ രൂപികരിക്കുമെന്ന് ഏഷ്യനെറ്റ് സീഫോര്‍ സര്‍വ്വേ ഫലം. ഒന്നാം ഘട്ട സര്‍വ്വേയിലും ഇടതുമുന്നണി തന്നെയാണ് മുന്നില്‍ നിന്നിരുന്നത്. യുഡിഎഫിന് 56 മുതല്‍ 62 വരെ സീറ്റുകള്‍ നേടി ഭരണത്തില്‍ നിന്ന് പുറത്ത് പോകുമെന്നും സര്‍വ്വേ ചൂണ്ടികാട്ടുന്നു.

ഏഷ്യാനെറ്റ് സീ ഫോര്‍ രണ്ടാംഘട്ട അഭിപ്രായ സര്‍വ്വെയില്‍ കേരളത്തില്‍ സര്‍ക്കാരിനെതിരെ വിവിധ വിഷയങ്ങളില്‍ ജനവികാരമെന്ന് വ്യക്തമാക്കുന്നു. വിവാദമായ ഭൂമിദാന ഉത്തരവുകള്‍ യുഡിഎഫിനു തിരിച്ചടിയാകുമെന്ന് 52 ശതമാനം പേരാണു പറയുന്നത്. 27 ശതമാനം മാത്രമാണ് സര്‍ക്കാരിന് ഇതു തിരിച്ചടിയല്ലെന്നു പറയുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിനും സര്‍വെയില്‍ തിരിച്ചടിയാണുള്ളത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പേര്‍ നിര്‍ദ്ദേശിക്കുന്നത് ഉമ്മന്‍ചാണ്ടിയെയാണ്. രണ്ടാമത് വിഎസ് അച്യുതാനന്ദനും പിന്നാലെ പിണറായി വിജയനെയും നിര്‍ദ്ദേശിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സര്‍ക്കാരിനെതരായ കേസുകളില്‍ അന്വേഷണം വൈകുന്നത് സര്‍ക്കാരിന് അനുകൂലമാവില്ലെന്ന് 5 ശതമാനം പേര്‍ പറയുമ്പോള്‍ സരിതയുടെ മൊഴി മുഖ്യമന്ത്രിയെ കുറ്റക്കാരനായി മാറ്റുന്നതായി 52 ശതമാനം പേരും കരുതുന്നു. സോളാറില്‍ നിയമം നിയമത്തിന്റെ വഴിക്കെന്ന ഉമ്മന്‍ ചാണ്ടിയുടെ വാദം 46 ശതമാനം പേരും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നു ചൂണ്ടിക്കാട്ടുന്നു.

ലാവ്‌ലിന്‍ കേസ് തെരഞ്ഞെടുപ്പ് വിഷയമാകുമെന്ന് 49 ശതമാനം പേരും കരുതുമ്പോള്‍ കേസില്‍ വിചാരണ വൈകുന്നത് 55 ശതമാനം അത് സിപിഐഎമ്മിന് ഗുണം ചെയ്യും എന്നാണു കരുതുന്നത്. സര്‍ക്കാരിന്റെ വിവാദ ഉത്തരവുകള്‍ ഇടത് മുന്നണി സര്‍ക്കാര്‍ പിന്‍വലിക്കില്ലെന്ന് 50 ശതമാനം പേരും വിശ്വസിക്കുന്നു. ജനാധിപത്യ കേരള കോണ്‍ഗ്രസ് ഇടതു മുന്നണിയുടെ ഭാഗമായത് ഗുണം ചെയ്യുമെന്ന് 53 ശതമാനം പേരും കരുതുന്നു. സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതില്‍ സിപിഐഎം സഭയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്ന് 46 ശതമാനം പേര്‍ വിശ്വസിക്കുന്നു. 43 ശതമാനം പേരും പിസി ജോര്‍ജ്ജിനെ ഇടതുമുന്നണിയില്‍ കൂട്ടാത്തത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണു പറയുന്നത്.

സിപിഎമ്മിനു രാഷ്ട്രീയ അക്രമം പ്രതികൂലമാവുമെന്ന് 48 ശതമാനം പേര്‍ വിശ്വസിക്കുന്നു. ഇടതുപക്ഷം അധികാരത്തിലെത്തിയാല്‍ വി എസിനെ മുഖ്യമന്ത്രിയാക്കുമെന്ന് 48 ശതമാനം പേരും വി എസ് മുഖ്യമന്ത്രിയായാല്‍ പിണറായി രണ്ടാമനാകില്ലെന്ന് 45 പേരും ചിന്തിക്കുന്നു. വി എസ് മത്സരിക്കാതെ മുന്നണിയെ നയിച്ചാല്‍ ഇടതുപക്ഷം അധികാരത്തിലെത്തുമെന്ന് വിശ്വസിക്കുന്നത് 44 ശതമാനം പേരാണ്.

കേരളത്തില്‍ മൂന്നാം മുന്നണി വേണമെന്ന് 47 ശതമാനം പേരും ചിന്തിക്കുന്നു. ഇതിനായി പരിഗണിക്കുന്നത് 51 ശതമാനം പേരും ചിന്തിക്കുന്നതും ബിജെപിയെ തന്നെയാണ്. ബിഡിജെഎസിന് നിര്‍ണായക സ്വാധീനമുണ്ടാവില്ലെന്നാണ് കൂടുതല്‍ പേരും ചിന്തിക്കുന്നത്.

അഴിമതി, വിലക്കയറ്റം, മദ്യനയം, വര്‍ഗീയത, കുടിവെള്ള പ്രശ്‌നം എന്നിവയാണ് ഈ തെരഞ്ഞെടുപ്പിലെ ചര്‍ച്ചാവിഷയങ്ങളെന്നാണു വിലയിരുത്തല്‍. യുഡിഎഫ് സര്‍ക്കാരിന് തിരിച്ചടിയാകുന്നത് സോളാര്‍, ബാര്‍ കോഴ, അഴിമതി, വിലക്കയറ്റം എന്നിവയാണ്.

സര്‍വെയിലെ ചോദ്യങ്ങളും ഉത്തരങ്ങളും ഇങ്ങനെ:

വിവാദമായ ഭൂമിദാന ഉത്തരവുകള്‍ യുഡിഎഫ് സര്‍ക്കാരിനു തിരിച്ചടിയാകുമോ?
തിരിച്ചടിയാകും 52%
തിരിച്ചടിയാകില്ല 27 %
അഭിപ്രായമില്ല 21 %

ഭൂമി ഇടപാട് വിവാദങ്ങള്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തെ ബാധിച്ചിട്ടുണ്ടോ?
ഉണ്ട് 53%
ഇല്ല 25%
അഭിപ്രായമില്ല 22%

പ്രതിപക്ഷത്തെ ജനം എങ്ങനെ വിലയിരുത്തുന്നു

42 ശരാശരി
22 മോശം

ഇടത് മുന്നണി ഇതര പാര്‍ട്ടികളുടെ പ്രവര്‍ത്തനം

45 ശരാശരി
29 ശതമാനം മോശം

സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നു കാട്ടിയത് ആര്

മാദ്ധ്യമങ്ങള്‍ 49 ശതമാനം
ഇടത് മുന്നണി 33 ശതമാനം

Top