കൊച്ചി നഗരത്തിലെ മോഷണ പരമ്പര: പ്രതികളെ പൊക്കി പോലീസ്

കലൂർ: പൊറ്റക്കുഴി റോഡിലുള്ള ജോർജിന്റെ വീട്ടിൽ നിന്നും 17 ലക്ഷം രൂപ വിലയുള്ള ക്യാമറ മോഷണം ചെയ്ത കേസിൽ തിരുവനന്തപുരം പോത്തൻ കൊട് സ്വദേശി കൊട്ടാരം ബാബു,(55) ശങ്കുമുഖം സ്വദേശി അനി എന്ന് വിളിക്കുന്ന തിയോഫിൻ,(34) ഞാറക്കൽ സ്വദേശി റെക്‌സൻ (32)എന്നിവരെ എറണാകുളം നോർത്ത് പോലീസ് പിടികൂടി. വിലകൂടിയ ക്യാമറ മോഷണം പോയ വിവരവും മറ്റും പോലീസ് ചെന്നൈ, ബാംഗ്ലൂർ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിൽ അറിയിക്കുകയും ആരെങ്കിലും ക്യാമറ വിൽക്കാൻ വരികയാണെങ്കിൽ അറിയിക്കാനും പറഞ്ഞിരുന്നു തുടർന്ന് നടത്തിയ അന്വേഷണത്തിൽ റെക്‌സനെയും, അനിയേയും തേവരയിലെ ലോഡ്ജിൽ നിന്നും പിടികൂടുകയും തിരുവനന്തപുരം സിറ്റി ഷാഡോ ടീമിന്റെ സഹായത്തോടെ ബാബുവിനെ പിടികൂടുകയും ചെയ്തത്. ക്യാമറ ബാംഗ്ലൂരിൽ വിൽക്കാൻ ശ്രമം നടത്തി വരികയായിരുന്നു. ബാബു തിരുവനതപുരം എറണാകുളം ജില്ലകളിൽ 60ൽ അധികം മോഷണ കേസുകളിൽ പരാതിയാണ് ശിക്ഷ കഴിഞ്ഞു കഴിഞ്ഞ ഡിസംബർ മാസം പുറത്തിറങ്ങി. അനി വലിയതുറ പോലീസ് സ്റ്റേഷനിൽ മോഷണ കേസിലും അടിപിടി കേസിലും, പോലീസിനെ ബോംബെറിഞ്ഞ കേസിലുംഎറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ വധശ്രമ കേസിലും പ്രതിയാണ്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ആലുവ യു.സി കോളേജിന് അടുത്തുള്ള വീട്ടിലും, കളമശേരി പോളി ടെക്‌നിക്കിന് അടുത്തുള്ള വീട്ടിലും, വാഴക്കാലയിലെ വീട്ടിലും നടന്ന മോഷണങ്ങളും നടത്തിയത് ഇവരാണെന്നു സമ്മതിച്ചു, മോഷണം ചെയ്തെടുത്ത സ്വർണാഭരണങ്ങൾ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ജില്ലയിലെ വിവിധ ജ്വല്ലറികൾ എന്നിവിടങ്ങളിൽ വിൽപ്പന നടത്തിയതായും സമ്മതിച്ചു. പകൽ സമയങ്ങളിൽ ബൈക്കിൽ കറങ്ങി നടന്നു പൂട്ടി കിടക്കുന്ന വീടുകൾ കണ്ടെത്തി മുൻവാതിൽ പൊളിച്ചു കയറിയാണ് മോഷണം നടത്തുക. ബാബു 35വർഷത്തിൽ അധികമായി മോഷണം പതിവാക്കിയ ആളാണ്. എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ ലാൽജി, നോർത്ത് സി.ഐ പീറ്റർ എന്നിവരുടെ നിർദ്ദേശ പ്രകാരം എസ്.ഐ വിബിൻദാസ്, സ്‌ക്വാഡ് അംഗങ്ങൾ ആയ വിനോദ് കൃഷ്ണ, രാജേഷ്, ഗിരീഷ് ബാബു, തിരുവനന്തപുരം സിറ്റി ഷാഡോ ടീമും ചേർന്നാണ് പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കും

Top