കോഴിക്കോട് സിപിഐഎം നേതാവിന്റെ ചവിട്ടേറ്റ് ഗര്‍ഭസ്ഥശിശു മരിച്ച ജോസ്‌നയുടെ വീടിന് നേരെ കല്ലേറ്

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയില്‍ സിപിഐഎം നേതാവിന്റെ ചവിട്ടേറ്റ് ഗര്‍ഭസ്ഥശിശു മരിച്ച ജോസ്‌നയുടെ വീടിന് നേരെ കല്ലേറ്. താമരശേരിയിലെ വാടക വീടിന് നേരെ ഇന്ന് പുലര്‍ച്ചെയാണ് കല്ലേറുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് കല്ലെറിഞ്ഞതെന്നാണ് പരാതി. വെളംകോട് ലക്ഷംവീട് കോളനിയിലെ തേനാംകുഴിയില്‍ സിബി ചാക്കോ ഭാര്യ ജോസ്‌ന, ഇവരുടെ മൂന്ന് മക്കള്‍ എന്നിവരെയായിരുന്നു പ്രാദേശിക സിപിഐഎം നേതാവ് വീട്ടില്‍ കയറി ആക്രമിച്ചത്. ഈ സമയം നാലരമാസം ഗര്‍ഭിണിയായിരുന്നു ജോസ്‌ന. ആക്രമണത്തെ തുടര്‍ന്ന് ജോസ്‌നയുടെ ഗര്‍ഭസ്ഥശിശുവിനെ രക്തസ്രാവത്താല്‍ നഷ്ടപ്പെട്ടു. പ്രതികളെ പിന്നീട് പൊലീസ് പിടികൂടിയിരുന്നു.

Latest
Widgets Magazine