മാഗിയുടെ പത്ത് ഒഴിഞ്ഞ പാക്കറ്റുകള്‍ നല്‍കിയാല്‍ ഒരു പാക്കറ്റ് മാഗി സൗജന്യം

നഷ്ടപ്പെട്ടുപോയ തങ്ങളുടെ പ്രൗഡി വീണ്ടെടുക്കാന്‍ പുതിയ പ്രചാരണവുമായി മാഗി ന്യൂഡില്‍സ്. പ്ലാസ്റ്റിക്കിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചുകൊണ്ടാണ് ഇത്തവണ മാഗിയുടെ വരവ്. മാഗിയുടെ പത്ത് ഒഴിഞ്ഞ പ്ലാസ്റ്റിക് പാക്കറ്റുകള്‍ നല്‍കിയാല്‍ ഒരു പാക്കറ്റ് മാഗി സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെയും മസ്സൗറിയിലെയും 250 ഷോപ്പുകളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. വൈകാതെ എല്ലാ സംസ്ഥാനങ്ങളിലേയ്ക്കും വ്യാപിപ്പിക്കും. പ്ലാസ്റ്റിക്കിനെതിരെയുള്ള കമ്പനിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിതെന്ന് കമ്പനി വക്താവ് അറിയിച്ചു. ലഭിക്കുന്ന കാലി പാക്കറ്റുകള്‍ ഇന്ത്യന്‍ പൊള്ളൂഷന്‍ കണ്‍ട്രോള്‍ അസോസിയേഷനാകും കൈകാര്യം ചെയ്യുക.

Latest
Widgets Magazine