മധുരരാജയുടെ മോഷന്‍ പോസ്റ്റര്‍ എത്തി.കലിപ്പ് ലുക്കില്‍ മമ്മൂട്ടി

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന മധുരരാജയുടെ മോഷന്‍ പോസ്റ്റര്‍ എത്തി.കലിപ്പ് ലുക്കില്‍ വില്ലന്മാരെ അടിച്ചു പറപ്പിക്കുന്ന രാജയുടെ ക്യാരക്ടര്‍ ആണ് മോഷന്‍ പോസ്റ്ററിലൂടെ അണിയറ പ്രവര്‍ത്തകര്‍ പങ്ക് വച്ചിരിക്കുന്നത്. മമ്മൂട്ടിക്ക് ഒപ്പം തമിഴ്നടന്‍ ജയും ഒരു പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വില്ലനായി എത്തുന്നത് ജഗപതി ബാബുവാണ്.

അനുശ്രീ, ഷംനകാസിം , മഹിമ നമ്പ്യാര്‍ എന്നിവര്‍ നായികമാരായി എത്തുന്ന ചിത്രത്തില്‍ സണ്ണി ലിയോണും എത്തുന്നുണ്ട്.സലിം കുമാര്‍ , വിജയരാഘവന്‍ , സിദ്ധിഖ് , നെടുമുടി വേണു തുടങ്ങിയ വലിയ താരിനിരയാണ് ചിത്രത്തില്‍ എത്തുന്നത്. നെല്‍സണ്‍ ഐപ്പ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഏപ്രില്‍ പത്തിന് വിഷു റിലീസായാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top