രാജമാണിക്യത്തിന്റെ നിര്‍മ്മാതാവ് വലിയവീട്ടില്‍ സിറാജ് അന്തരിച്ചു; മറഞ്ഞത് നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ കലാകാരന്‍

കൊച്ചി: ചലച്ചിത്രനിര്‍മ്മാതാവ് വലിയവീട്ടില്‍ സിറാജ് (60) അന്തരിച്ചു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. കബറടക്കം വൈകിട്ട് മൂന്ന് മണിക്ക് എസ്ആര്‍എം റോഡ് തോട്ടത്തുംപടി ജുമാ മസ്ജിദില്‍.

സിറാജിന്റെ ഉടമസ്ഥതയിലുള്ള വലിയവീട്ടില്‍ ഫിലിംസ് രാജമാണിക്യം ഉള്‍പെടെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അപരിചിതന്‍, പ്രജാപതി, കാക്കി എന്നീ ചിത്രങ്ങളും നിര്‍മ്മിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top