എന്നെ പീഡിപ്പിച്ചു; അയാളുടെ കൈകള്‍ എന്‍റെ അടിവസ്ത്രം തേടി

നിരവധി നടിമാരാണ് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് വിശദീകരിക്കുന്നത്. മലയാളി നടി സജിതാ മഠത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് തൊട്ടുപിന്നാലെ ഹാസ്യതാരം മല്ലിക ദുവയും സമാനമായ വെളിപ്പെടുത്തല്‍ നടത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നേരിടേണ്ടി വന്ന അനുഭവം ഫേസ്ബുക്ക് വഴിയാണ് മല്ലിക പങ്കുവച്ചത്. മല്ലികയും സഹോദരിയും കാര്‍ യാത്രയിലായിരുന്നു. അന്ന് കൂടെ സഞ്ചരിച്ച പുരുഷനാണ് ഇവരെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇയാള്‍ യാത്രയിലുടനീളം ശരീരത്തിന്റെ പല ഭാഗങ്ങളിലും പിടിക്കുകയും അമര്‍ത്തുകയും ചെയ്തുവെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. ഏഴ് വയസുള്ളപ്പോഴാണ് മല്ലിക ദുവ പീഡിപ്പിക്കപ്പെട്ടത്. സഹോദരിക്ക് അന്ന് 11 വയസായിരുന്നു. സഹോദരിയുടെ ശരീരത്തിലും കൂടെ യാത്ര ചെയ്തയാള്‍ പിടിച്ചു. കാര്‍ ഓടിച്ചിരുന്നത് അമ്മയായിരുന്നു. പിറകില്‍ നടിയോടൊപ്പമായിരുന്നു പുരുഷനും. അയാളുടെ കൈ മുഴുവന്‍ സമയവും എന്റെ വസ്ത്രങ്ങള്‍ക്കുള്ളിലായിരുന്നുവെന്ന് മല്ലിക ദുവ പറഞ്ഞു.

അച്ഛന്‍ ഇവരോടൊപ്പമുണ്ടായിരുന്നില്ല. മറ്റൊരു കാറിലായിരുന്നു. സംഭവം പിന്നീട് അച്ഛനോട് പറഞ്ഞു. അയാളുടെ വീട്ടില്‍ ചെന്ന് അച്ഛന്‍ നല്ല പെട കൊടുത്തു. അയാളുടെ താടിയെല്ല് അച്ഛന്‍ അടിച്ചുതകര്‍ത്തുവെന്നും മല്ലിക ദുവ വിശദീകിരിക്കുന്നു. സിനിമാ മേഖലയില്‍ നിന്ന് ഓരോ ദിവസവും ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഹോളിവുഡില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച് നിര്‍മാതാവിനെതിരേ ഉയര്‍ന്ന ലൈംഗിക ആരോപണമാണ് പുതിയ വെളിപ്പെടുത്തല്‍ പരമ്പരയുടെ തുടക്കത്തിന് കാരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top