ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ ഡെര്‍ബി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ആരാധകര്‍ കാത്തിരുന്ന പോരാട്ടം ഇന്ന്. നഗരവൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇന്ന് ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രി 12:30ന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തില്‍ ഏറ്റുമുട്ടും.

കിരീടപ്പോരാട്ടം ഏറെക്കുറെ അവസാനിച്ച ഇരുടീമുകളും ചാമ്പ്യന്‍സ് ലീഗ് ബെര്‍ത്ത് ടിക്കറ്റ് കരസ്ഥമാക്കുന്നതിനായിരിക്കും പോരാട്ടം. നിലവില്‍ യുണൈറ്റഡ് അഞ്ചാം സ്ഥാനത്തും സിറ്റി നാലാം സ്ഥാനത്തുമാണ് പ്രീമിയര്‍ ലീഗ് പോയിന്റ് ടേബിളില്‍. മികച്ച രണ്ട് സൂപ്പര്‍ പരിശീലകര്‍ തമ്മിലുള്ള പോരാട്ടം കൂടിയാണ് ഇന്നത്തെ മത്സരം. യുണൈറ്റഡിന്റെ പരിശീലകന്‍ ജോസ് മൗറിഞ്ഞോയും സിറ്റിയുടെ പെപ് ഗാര്‍ഡിയോളയും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചാമ്പ്യന്‍സ് ലീഗില്‍ നിന്നും എഫ്.എ കപ്പില്‍ നിന്നും പുറത്തായ സിറ്റിക്ക് ഇത് അഭിമാനപ്പോരാട്ടമാണ്. ഇന്ന് ജയിച്ചേ മതിയാകൂ. ഗാര്‍ഡിയോളയുടെ കസേരയ്ക്ക് ഇപ്പോള്‍ തന്നെ ചെറിയ ഇളക്കം സംഭവിച്ചിരിക്കുന്നു. യുണൈറ്റഡ് യൂറോപ്പ ലീഗില്‍ സെമിഫൈനല്‍ പ്രവേശനം ഉറപ്പിച്ചിരിക്കുന്നു. അവിടെ കിരീടം നേടിയും നാലാം സ്ഥാനത്തെങ്കിലും വന്ന് ചാമ്പ്യന്‍സ് ലീഗ് പ്രവേശനം നേടാനുമാണ് ചുവന്ന ചെകുത്താന്മാരുടെ ശ്രമം.

ആദ്യപാദ മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡില്‍ പോയി സിറ്റി അവരെ കീഴ്‌പ്പെടുത്തിയിരുന്നു. അതിന് മറുപടിയെന്നോണം ഇ.എഫ്.എല്‍ കപ്പില്‍ സിറ്റിയെ യുണൈറ്റഡ് പരാജയപ്പെടുത്തി.

പരിക്കേറ്റത് മൂലം സിറ്റിയുടെ ഡേവിഡ് സില്‍വ ഇന്ന് കളിക്കില്ല. സെര്‍ജിയോ അഗ്വേറൊ,റഹീം സ്‌റ്റെര്‍ലിങ്,ലോറെ സാനെ എന്നിവരടങ്ങുന്ന ആക്രമണ നിരയാണ് സിറ്റിയുടെ ബലം. മധ്യനിരയില്‍ കെവിന്‍ ഡി ബ്രൂയിന്‍ കൂടിയാകുമ്പോള്‍ പൂര്‍ണ്ണം. യുണൈറ്റഡ് നിരയില്‍ പരിക്കുകളുടെ ആശങ്കയാണ്. സ്‌ട്രൈക്കര്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്,മധ്യനിരയിലെ താരം പോള്‍ പോഗ്ബ എന്നിവര്‍ പരിക്ക് കാരണം ഇന്ന് കളിക്കാനിറങ്ങില്ല.

Top