സ്വന്തം അവയവത്തിന്റെ സവിശേഷത വിവരിച്ച് സംവിധായകന്‍; മുഖം മൂടി കീറിയെറിഞ്ഞ് നടി രംഗത്ത്

മീടൂ ക്യാമ്പയിനില്‍ ബോളിവുഡിലെ പല പ്രമുഖരുടേയും വെളിപ്പെടുത്തല്‍ വന്നുകൊണ്ടിരിക്കുകയാണ്. സംവിധായകരും നടന്മാരും ഉള്‍പ്പെടെ അനേകം പേര്‍ പ്രതികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തപ്പെട്ടുകഴിഞ്ഞു. അവസാനമായി പ്രശസ്ത സംവിധായകന്‍ സാജിദ് ഖാനെതിരെ നടന്ന വെളിപ്പെടുത്തലിന്റെ ഞെട്ടലിലാണ് ബോളിവുഡ്. നടി സലോനി ചോപ്രയാണ് സാജിദിന്റെ തനിനിറം പുറത്തുകൊണ്ടുവന്നത്.

സലോനി പറയുന്നത് ഇങ്ങനെ: അസിസ്റ്റന്റ് ഡയറക്ടര്‍ പദവിയിലേക്കുള്ള അഭിമുഖത്തിനായാണ് നടി സലോനി ചോപ്ര സാജിദ് ഖാന്റെ മുന്നില്‍ എത്തുന്നത്. എപ്പോഴെങ്കിലും ലൈംഗികമായി ദുരിപയോഗം ചെയ്യപ്പെട്ടിട്ടുണ്ടോ എന്നായിരുന്നത്രെ അയാള്‍ ആദ്യം തന്നെ ചോദിച്ചത്. എപ്പോഴെങ്കിലും ഒരു ‘ബ്രെസ്റ്റ് ജോബ്’ കിട്ടിയിട്ടുണ്ടോ എന്നൊക്കെയായി പിന്നീടുള്ള ചോദ്യങ്ങള്‍. എന്തൊക്കെ ആയാലും ആ ഇന്റര്‍വ്യൂ സലോനി ചോപ്ര പാസ്സാവുകയും ജോലി കിട്ടുകയും ചെയ്തു. ആ അഭിമുഖത്തിന് ശേഷം താന്‍ പൊട്ടിക്കരഞ്ഞുപോയി എന്നാണ് സലോനി വെളിപ്പെടുത്തുന്നത്.

നീ ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ അല്ല, ഡയറക്ടറുടെ അസിസ്റ്റന്റ് മാത്രം ആണെന്നാണത്രെ ജോലി നല്‍കിയതിന് ശേഷം സാജിദ് ഖാന്‍ പറഞ്ഞത്. അസമയത്ത് വിളിച്ച് ശല്യപ്പെടുത്തല്‍ സ്ഥിരം ഏര്‍പ്പാടായിരുന്നു. രാത്രി വിളിച്ച് ധരിച്ചിരിക്കുന്ന വസ്ത്രം ഏതാണെന്ന് ചോദിക്കലായിരുന്നു പലപ്പോഴും ചെയ്യാറുള്ളത്. ബിക്കിനി ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തുവത്രെ.

താന്‍ വേണ്ടത്ര സെക്സിയല്ലെന്ന രീതിയില്‍ ആയിരുന്നു സാജിദ് ഖാന്‍ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത് എന്നും സലോനി വെളിപ്പെടുത്തുന്നുണ്ട്. തന്റെ ഗേള്‍ഫ്രണ്ടിനെ കുറിച്ച് എപ്പോഴും സാജിദ് ഖാന്‍ പറഞ്ഞുകൊണ്ടിരിക്കും. അതുപോലെ തന്നെ തന്റെ ജനനേന്ദ്രിയത്തിന്റെ സവിശേഷതകളെ കുറിച്ചും വിശദീകരിക്കും.

ഒരിക്കല്‍ ജനനേന്ദ്രിയത്തില്‍ സ്പര്‍ശിക്കാന്‍ സലോനിയോട് ആവശ്യപ്പെടുകയും ചെയ്തു. ഒരിക്കല്‍ ഒരു അഭിമുഖം തയ്യാറാക്കുന്നതിന് വേണ്ടി സലോനിയെ വിളിച്ചു. അതിനിടെ സലോനിയോട് കാലുകള്‍ അകത്തുവാന്‍ ആവശ്യപ്പെട്ടു. അതിന് വിസമ്മതിച്ചപ്പോള്‍ ആയിരുന്നു അതിലും ഭീകരമായ പ്രതികരണം. പാന്റ്സ് അഴിച്ച് ജനനേന്ദ്രിയത്തില്‍ സ്പര്‍ശിച്ചുകൊണ്ട് സലോനിയെ പരിഹസിക്കുകയാണ് ചെയ്തത്. സലോനിയുടെ സാമീപ്യം തനിക്ക് ഒരു ഉദ്ധാരണവും ഉണ്ടാക്കുന്നില്ല എന്നായിരുന്നത്രെ സാജിദ് ഖാന്‍ പറഞ്ഞത്.

സലോനിയ്ക്ക് മാത്രമല്ല സാജിദ് ഖാനില്‍ നിന്ന് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളത്. മാധ്യമ പ്രവര്‍ത്തകയായ കരീഷ്മ ഉപാധ്യായും തന്റെ അനുഭവം മീ ടൂ കാമ്പയിനില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അഭിമുഖം തയ്യാറാക്കുന്നതിനായി സമീപിച്ചപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ മുതല്‍ വെളിപ്പെടുത്തുകയാണ് കരീഷ്മ ഉപാധ്യായ്.

ഒരു അഭിമുഖത്തിനിടെ, തന്റെ അസാധാരണ വലിപ്പമുള്ള ജനനേന്ദ്രിയത്തെ കുറിച്ചും തനിക്ക് സ്ത്രീകളെ തൃപ്തിപ്പെടുത്താനുള്ള കഴിവിനെ കുറിച്ചും ആയിരുന്നത്രെ സാജിദ് ഖാന്‍ പറഞ്ഞുകൊണ്ടിരുന്നത്. അത് അവഗണിച്ചിട്ടും കാര്യമൊന്നും ഉണ്ടായില്ല. തന്റെ ഡിവിഡി ശേഖരം കാണിച്ചുതരാം എന്ന് പറഞ്ഞ് മുറിവിട്ട സാജിദ് ഖാന്‍ തിരിച്ചെത്തിയത് ലിംഗ പ്രദര്‍ശനം നടത്തിക്കൊണ്ടാണെന്നും കരീഷ്മ വെളിപ്പെടുത്തുന്നുണ്ട്. അതിന് ശേഷം തനിനെ കടന്നുപിടിക്കുകയും കഴുത്തില്‍ നക്കുകയും ചെയ്തു. അയാളെ തള്ളിമാറ്റി അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു എന്നും കരീഷ്മ പറയുന്നു.

അന്ന് തിരികെയുള്ള യാത്രയില്‍ മുഴുവന്‍ താന്‍ കരയുകയായിരുന്നു എന്നും കരീഷ്മ പറയുന്നു. പിന്നീട്, വര്‍ഷങ്ങള്‍ക്ക് ശേഷം എടിവിയില്‍ ഒരുപരിപാടിയില്‍ സാജിദ് ഖാനൊപ്പം പ്രവര്‍ത്തിക്കേണ്ടി വന്നിട്ടുണ്ട്. മര്യാദയ്ക്ക് പെരുമാറണം എന്ന് അയാളോട് അന്ന് പറയുകയും ചെയ്തു. നീ ഇപ്പോള്‍ പഴയതിനേക്കാളും തടിച്ചിട്ടുണ്ട്, അതുകൊണ്ട്, ഒരു പങ്കായം കൊണ്ട് പോലും നിന്നെ ഞാന്‍ തൊടില്ലെന്നായിരുന്നത്രെ പൊട്ടിച്ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞത്.

Latest
Widgets Magazine