വി.ശിവന്‍കുട്ടിക്ക് എട്ടിന്റെ പണി !പണിമുടക്ക് ഹര്‍ത്താല്‍ പോലെയാക്കി സമരം!തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനാത്ത കുടുക്ക് !..

തിരുവനന്തപുരം:ദേശീയ പണിമുടക്കു ദിവസം ആരെയും നിര്‍ബന്ധിച്ച് പണി മുടക്കിപ്പില്ലെന്നും വാഹനങ്ങള്‍ തടയില്ലെന്നും പറഞ്ഞ നേതാക്കൾ പണിമുടക്കില്‍ ഹര്‍ത്താല്‍ പ്രതീതി സൃഷ്ടിച്ചതിൽ എട്ടിന്റെ പണി വരുന്നു. സി പി എം നേതാവ്  വി .ശിവന്‍കുട്ടി നേതൃത്വം നല്‍കിയ സമരത്തിൽ ശിവൻകുട്ടിക്ക് എട്ടിന്റെ പണി വരുന്നു എന്നും ഇതില്‍ നിന്നൂരാതെ ശിവന്‍കുട്ടിക്ക് തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നും റിപ്പോർട്ട്. ട്രൈയിന്‍ തടഞ്ഞ് സമരം നടത്തിയതിലാണ് ശിവൻകുട്ടിക്ക് എട്ടിന്റെ പണി വന്നിരിക്കുന്നത്.പണിമുടക്കു ദിവസം ആരെയും നിര്‍ബന്ധിച്ച് പണി മുടക്കിപ്പില്ലെന്നും വാഹനങ്ങള്‍ തടയില്ലെന്നും പറഞ്ഞ നേതാക്കളാണ് പണിമുടക്കില്‍ ഹര്‍ത്താല്‍ പ്രതീതി സൃഷ്ടിച്ചത്. പണിമുടക്ക് ദിവസം  ട്രെയിൻ തടഞ്ഞ ശിവന്‍കുട്ടിക്കും പ്രവർത്തകർക്കും കടുത്ത ശിക്ഷ വരുന്നു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് .3 വര്‍ഷം തടവ് ഉള്‍പ്പെടെ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് റെയില്‍വേ സംരക്ഷണ സേന കേസെടുത്തിരിക്കുന്നത്. ഇത്തരത്തില്‍ കേസെടുത്താല്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. വി .ശിവന്‍കുട്ടി നേതൃത്വം നല്‍കിയ സമരമായതിനാല്‍ ഇനി ഇതില്‍ നിന്നൂരാതെ ശിവന്‍കുട്ടിക്ക് തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് ചുരുക്കം.

പണിമുടക്കിന് ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരെ 3 വര്‍ഷം തടവ് ഉള്‍പ്പെടെ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് റെയില്‍വേ സംരക്ഷണ സേന കേസെടുത്തിരിക്കുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വി .ശിവന്‍കുട്ടി , ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഉള്‍ പ്പെടെയുള്ളവര്‍ക്കെതിരെ എടുത്തിരിക്കുന്ന കേസിൽ ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്തിയതിനുള്ള 174 -ാം വകുപ്പനുസരിച്ച് ശിക്ഷിക്കപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരക്കാന്‍ പോലുമാകില്ല.തിരുവനന്തപുരം , പാലക്കാട് ഡിവിഷനുകളിലായി 49 ട്രെയി നുകളാണ് രണ്ടു ദിവസമായി തടഞ്ഞത് . ആയിരക്കണക്കിനു പേര്‍ക്കെതിരെ കേസുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം പയ്യന്നൂരില്‍ ഇന്നലെ ട്രെയിന്‍ തടഞ്ഞിട്ടതിനെതിരെ പ്രതിഷേധവുമായി യാത്രക്കാര്‍ രംഗത്തെത്തി .സമരാനുകൂലികള്‍ ട്രാക്കില്‍ കുത്തിയിരുന്നു മുദ്രാ വാക്യം വിളിക്കുന്നതിനിടെയാണു കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ പ്രതിഷേധിച്ചത് പൊലീസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.

അതേസമയം സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ ഇന്നലെ കേരളം സ്തംഭിച്ചിരുന്നു. പണിമുടക്ക് ഇന്നും ഹര്‍ത്താലായി മാറിയതോടെ ജനങ്ങള്‍ പെരുവഴിയിലായി. സമരാനുകൂലികള്‍ ഇന്നും പലയിടത്തും വ്യാപകമായി ട്രെയിന്‍ തടഞ്ഞു. കെഎസ്ആര്‍ടിസി സര്‍വീസ് ഇന്നും നടത്തിയില്ല. അതേസമയം, പലയിടത്തും പൊലീസ് സംരക്ഷണയില്‍ വ്യാപാരികള്‍ കടകള്‍ തുറന്നു.

പുലര്‍ച്ചെ അഞ്ചുമണിയോടെ തന്നെ സംസ്ഥാനത്ത് ട്രെയിന്‍ ഉപരോധം തുടങ്ങി. തിരുവനന്തപുരം ഷൊര്‍ണ്ണൂര്‍ വൈണാട് എക്സസപ്രസ്സ് 40 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്.ഏഴേകാലിന് ഹൈദരാബാദിലേക്കുള്ള ശബരി എക്സപ്രസ്സും തിരുവനന്തപുരം സ്റ്റേഷനില്‍ തടഞ്ഞു. മുക്കാല്‍ മണിക്കൂര്‍ വൈകിയാണ് ശബരി എക്സപ്രസ്സ് തിരുവനന്തപുരം വീട്ടത്. ചങ്ങനാശേരിയില്‍ തിരുവനന്തപുരം ഷൊര്‍ണൂര്‍ എക്സ്പ്രസ്പ്രസും കായംകുളത്ത് കൊച്ചുവേളി – അമൃത്സര്‍ എക്സ്പ്രസും സമരക്കാര്‍ ഉപരോധിച്ചു. ചെന്നൈ – മംഗലാപുരം മെയില്‍ അര മണിക്കൂറിലധികം കണ്ണൂരില്‍ തടഞ്ഞിട്ടു. എറണാകുളം ജില്ലയില്‍ രണ്ടിടങ്ങളിലാണ് സമരക്കാര്‍ ട്രെയിന്‍ തടഞ്ഞത്.

രാവിലെ എട്ടിന് കളമശ്ശേരിയില്‍ കോട്ടയം നിലമ്പൂര്‍ പസഞ്ചറും, 9.30 നു നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ പാലരുവി എക്സ്പ്രസും തടഞ്ഞു. ആലുവയില്‍ ട്രെയിന്‍ തടയുമെന്ന് അറിയിച്ചിരുന്നെങ്കിലും സ്റ്റേഷനിലേക്ക് മാര്ച്ച് നടത്തി പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയി. പാലക്കാട്ട് കോയമ്പത്തൂര്‍ മംഗലാപുരം പാസഞ്ചറും ,ഷൊര്‍ണ്ണൂര്‍ ജംഗ്ഷനില്‍ അഹല്യനഗര്‍ എക്സ്പ്രസും ഒരു ണിക്കൂറോളം തടഞ്ഞിട്ടു.അറ്റകുറ്റപ്പണിയുടെ പേരില്‍ ട്രയിനുനുകളുടേ വൈകിയോട്ടം പതിവായ കേരളത്തില്‍ ഉപരോധം കൂടിയായതോടെ യാത്രക്കാര്‍ വലഞ്ഞു.

കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ഇന്നും സംസ്ഥാനത്ത് മുടങ്ങി. വിവിധ ഡിപ്പോകളില്‍ നിന്ന് പമ്പയിലേക്കുള്ള സര്‍വ്വീസുകള്‍ മാത്രമാണ് നടത്തിയത്. ചുരുക്കം ഓട്ടോറിക്ഷകളും ടാക്സികളും മാത്രമാണ് നിരത്തിലിറങ്ങിയത്. ബാങ്ക്, ഇന്‍ഷുറന്‍സ് മേഖല ഇന്നും സ്തംഭിച്ചു. ഭരണ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ പണിമുടക്കിലായതോടെ സ്‌കൂളുകളുടെ പ്രവര്‍ത്തനം ഇന്നും തടസ്സപ്പെട്ടു.കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും മുടങ്ങി. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലെ 4860 ജീവനക്കാരില്‍ ഭൂരിഭാഘം പേരും ജോലിക്കെത്തിയില്ല.

കോഴിക്കോട് മിഠായി തെരുവിലും വലിയങ്ങാടിയിലും പകുതിയിലേറെ കടകള്‍ തുറന്നു. കൊച്ചി ബ്രോഡ്വേയിലും തൃശൂര്‍ നഗരത്തിലും തിരുവല്ലയിലും ആലപ്പുഴയിലും കടകള്‍ തുറന്നു. ഇന്നലെ വ്യാപാരികള്‍ക്ക് നേരെ കയ്യേറ്റമുണ്ടായ കായംകുളത്തും രാവിലെ തന്നെ കടകള്‍ തുറന്നു. എന്നാല്‍ തിരുവനന്തപുരം ചാല കമ്പോളത്തില്‍ കടകള്‍ തുറന്നില്ല. കണ്ണൂരില്‍ രാവിലെ തുറന്ന കടകള്‍ കച്ചവടം കുറവായതിനാല്‍ വ്യാപാരികള്‍ അടച്ചു.അടിസ്ഥാന ശമ്പള വര്‍ധനവുള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടായിയിലെങ്കില്‍ സമരം ശക്തമാക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

Top