കെവിന്റെ കൊലപാതകം - സി.ബി.ഐ അന്വേഷണം നടത്തണം: കേന്ദ്രമന്ത്രി കണ്ണന്താനം | Daily Indian Herald

കനത്ത മഴ തുടരുന്നു, മരണം 103;പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ…എട്ട് ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരും

കെവിന്റെ കൊലപാതകം – സി.ബി.ഐ അന്വേഷണം നടത്തണം: കേന്ദ്രമന്ത്രി കണ്ണന്താനം

കോട്ടയം: ഭാര്യയയുടെ ബന്ധുക്കളാൽ കൊല്ലപ്പെട്ട കെവിന്റെ മരണത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ആവശ്യപ്പെട്ടു. പൊലീസുകാർ പ്രതികളായ കേസായതിനാലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കെവിന്റെ ഭാര്യ നീനുവിനെ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു എ.എസ്.ഐ മാത്രം വിചാരിച്ചാൽ കോട്ടയത്ത് നിന്ന് ഒരാളെ കടത്തികൊണ്ടു പോകാൻ കഴിയില്ല. കേസിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ കേസ് പൊലീസ് അന്വേഷിക്കുന്നതിന് പകരം സി.ബി.ഐയ്ക്ക് കൈമാറുന്നതാണ് നല്ലത്. കോട്ടയം എസ്.പിക്ക് ഉൾപ്പെടെ ഇതിൽ ബന്ധമുണ്ടെന്നാണ് കേൾക്കുന്നത്. അത് എത്രമാത്രം ശരിയാണെന്ന് അറിയില്ല. അതുകൊണ്ട് തന്നെ വിശദമായ അന്വേഷണം ആവശ്യമാണെന്നും കണ്ണന്താനം പറഞ്ഞു.

Latest
Widgets Magazine