ഒപ്പം കുതിക്കുന്നു…പ്രേമത്തിനെ കടത്തിവെട്ടി റെക്കോഡ് കളക്ഷനുമായി മുന്നേറ്റം തുടരുന്നു

ഒപ്പം കുതിക്കുന്നു…പ്രേമത്തിനെ കടത്തിവെട്ടി റെക്കോഡ് കളക്ഷനുമായി ഒപ്പം മുന്നേറ്റം തുടരുന്നു.ഓണക്കാല റിലീസുകളില്‍ ഒന്നാം സ്ഥാനത്ത് മുന്നേറുന്ന ഒപ്പം തമിഴിലും ഹിന്ദിയിലും റിമേക്ക് ചെയ്യുന്നു. താരരാജാവ് മോഹന്‍ലാലും ദേശീയ അവാര്‍ഡു നേടുന്ന ചിത്രവും 365 ദിവസം ഓടുന്ന ചിത്രവും ഒരേ സമയം ഒരുക്കാന്‍ കഴിയുന്ന സംവിധായകന്‍ എന്നറിയപ്പെടുന്ന പ്രിയദര്‍ശനും കഥപറച്ചിലിന്റെ പുതുവഴിയിലൂടെ സഞ്ചരിച്ച വുമായി ന്യൂജനറേഷന്റെ നെറുകയില്‍ കയറി നില്‍ക്കുകയാണ്.

സിനിമ കണ്ട് താല്‍പ്പര്യം കയറിയ ഉലകനായകന്‍ കമല്‍ഹാസനാണ് സിനിമയുടെ തമിഴ്പതിപ്പിന് ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. സിനിമ കണ്ട താരം ലാലിനെയും പ്രിയനെയും ഫോണില്‍ വിളിച്ച് അഭിനന്ദിച്ചെന്നും തമിഴില്‍ ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചെന്നും വാര്‍ത്തകളുണ്ട്. നേരത്തേ പ്രിയന്‍ തന്നെ ഹിന്ദിയില്‍ സിനിമ ഒരുക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് കമല്‍ തമിഴിലേക്ക് ആഗ്രഹം പ്രകടിപ്പിച്ചതായുള്ള വര്‍ത്തമാനങ്ങളും വരുന്നത്. അതേ പോലെ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഒരുക്കാന്‍ ഒരു പ്രമുഖ ബോളിവുഡ് താരം താല്‍പര്യം പ്രകടിപ്പിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.അതേസമയം ഇക്കാര്യം മോഹന്‍ലാലോ പ്രിയനോ സ്ഥിരീകരിച്ചിട്ടുമില്ല. അതിനിടയില്‍ മലയാളത്തിലെ കളക്ഷന്‍ റെക്കോഡ് ഭേദിച്ച് മുന്നേറുകയാണ് ഒപ്പം. ന്യൂ ജനറേഷനിലെ ഏറ്റവും പണംവാരി ചിത്രമായ പ്രേമത്തിന്റെ കളക്ഷന്‍ റെക്കോഡ് ഒപ്പം ആദ്യ ആഴ്ച തന്നെ മറികടന്നിരുന്നു. എല്ലായ്‌പ്പോഴും ഒപ്പമുള്ള സുഹൃത്ത് മോഹന്‍ലാലിനൊപ്പം പ്രിയന്‍ ചെയ്ത ഓണച്ചിത്രം മലയാളത്തില്‍ അതിവേഗത്തില്‍ 10 കോടി പിന്നിടുകയും വെറും ആറു ദിവസം കൊണ്ട് മാത്രം 11.53 കോടി വാരി അല്‍ഫോണ്‍സ് പുത്രന്‍ നിവിന്‍പോളി ടീമിന്റെ പ്രേമത്തിന്റെ റെക്കോഡും തകര്‍ത്തു. കഴിഞ്ഞ ജൂണ്‍ 25 ന് എത്തിയ ചിത്രം ആദ്യ ആഴ്ചയില്‍ നേടിയത് 10.30 കോടിയായിരുന്നു.

ഒരു കാലത്തെ മലയാളത്തിലെ സ്ഥിരം ഹിറ്റ്‌മേക്കര്‍മാരായ പ്രിയന്‍ മോഹന്‍ലാല്‍ ടീം ദീര്‍ഘകാലത്തിന് ശേഷമാണ് കേരളത്തില്‍ വന്‍ കളക്ഷന്‍ നേടുന്ന സിനിമയുടെ ഭാഗമാകുന്നത്. മോഹന്‍ലാല്‍ ജയരാമന്‍ എന്ന അന്ധനെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അനുശ്രീയും വിമലാരാമനുമായിരുന്നു നായികമാര്‍. അതേസമയം ഒപ്പത്തിന്റെ ആദ്യരൂപം ആരാധകര്‍ കണ്ടതില്‍ പ്രേമം സംവിധായകന്റെ കയ്യൊപ്പും ഉണ്ടായിരുന്നു എന്നതാണ് വ്യത്യസ്തത. ഒപ്പത്തിന്റെ ട്രെയ്‌ലര്‍ എഡിറ്റ് ചെയ്തത് മലയാളത്തിലെ മികച്ച എഡിറ്റര്‍മാരില്‍ ഒരാള്‍ കൂടിയായ അല്‍ഫോണ്‍സ് പുത്രനായിരുന്നു

Latest
Widgets Magazine