നിലംതൊടാതെ പറക്കാൻ നിംജയെത്തി; 35 ലക്ഷത്തിന്റെ സ്‌പോട്‌സ് ബൈക്ക് കൊച്ചിയിൽ; ബൈക്ക് സ്വന്തമാക്കിയത് മോഹൻലാലിന്റെ ബന്ധു

ഓട്ടോമൊബൈൽ ഡെസ്‌ക്

കൊച്ചി: അതിവേഗത്തിൽ നിലംതൊടാതെ പറക്കാൻ സംസ്ഥാനത്തെ മൂന്നാമത്തെ നിംജ എത്തുന്നു. കാവാസാക്കി നിംജ കൊച്ചിയിൽ എത്തിയത് 35 ലക്ഷം രൂപ മുടക്കി. സൂപ്പർ താരം മോഹൻലാലിന്റെ ബന്ധുവായ യുവാവാണ് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ നിംജ ബൈക്ക് സ്വന്തമാക്കിയിരിക്കുന്നത്.

img-20161102-wa0039

img-20161102-wa0040
കൊച്ചി വൈറ്റിലയിലെ പ്രമുഖ ബൈക്ക് ഷോറൂമിൽ നിന്നുമാണ് ഇദ്ദേഹം കഴിഞ്ഞ ദിവസം ബൈക്ക് സ്വന്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് മൂന്നു പേർക്കു മാത്രമാണ് സൂപ്പർ സ്‌പോട്‌സ് ബൈക്ക് ഇനത്തിൽപ്പെട്ട കാവാസാക്കി നിംജ ഉള്ളത്. സൂപ്പർ താരം മോഹൻലാലിന്റെ അടുത്ത ബന്ധുവിനു വേണ്ടിയാണ് നിംജ വാങ്ങിയതെന്നാണ് ഷോറൂം അധികൃതർ പറയുന്നത് വാങ്ങിയയാളുടെയും പേരും വിശദാംശങ്ങളും അധികൃതർ ഇനിയും പുറത്തു വിട്ടിട്ടുമില്ല.

Latest
Widgets Magazine