ബ്രക്‌സിറ്റിൽ കോളടിച്ചത് അയർലൻഡ് അഭിഭാഷകർക്ക്; കൂടുതൽ ഇന്റർനാഷണൽ അവസരം ഒരുക്കുമെന്നു ബാർ കൗൺസിൽ

സ്വന്തം ലേഖകൻ

ഡബ്ലിൻ: യൂറോപ്യൻ യൂണിയനിൽ നിന്നു ബ്രിട്ടൻ പുറത്തായ ബ്രക്‌സിറ്റ് നടപ്പായതോടെ അയർലൻഡിലെ അഭിഭാഷകർക്കു കൂടുതൽ അവസരം തുറക്കുമെന്നു ബാർ കൗൺസിൽ. ബ്രിട്ടനിലെ അഭിഭാഷകർക്കു പകരം രാജ്യാന്തര തലത്തിലുള്ള അവസരങ്ങൾ കൂടുതലായി അയർലൻഡിലെ അഭിഭാഷകർക്കു ലഭിക്കുമെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. ഇതോടെയാണ് അയർലൻഡിൽ കൂടുതൽ അവസരങ്ങൾ ഒരുങ്ങുന്നത്.
യൂറോപ്യൻ യൂണിയനിലും, യുകെയിലും, അവസരങ്ങൾ ഒരുങ്ങുന്നതായാണ് വ്യക്തമാകുന്നത്. രാജ്യാന്തര തലത്തിലുള്ള സിവിൽ നിയമങ്ങൾ അനുസരിച്ചു അഭിഭാഷകർക്കു കൂടുതൽ അവസരങ്ങൾ തുറന്നു ലഭിക്കുമെന്നാണ് ഇനി വ്യക്തമാകുന്നത്. ഇംഗ്ലീഷ് സംസാരിക്കുന്ന നിയമങ്ങളുള്ള ജുറിസ്ടിക്ഷൻ നിലവിൽ യൂറോപ്യൻ യൂണിയനിലുള്ള ഏക രാജ്യം ഇപ്പോൾ അയർലൻഡ് മാത്രമാണ്. യുകെയെ യൂറോപ്യൻ യൂണിയനിൽ നിന്നു പുറത്താകുന്നതിനുള്ള സബ്മിഷൻ യുകെ തയ്യാറാക്കിയത് സെനഡിറ്റെ സിലക്ട് കമ്മിറ്റി ചർച്ച ചെയ്ത ശേഷമാണ് യുകെ യൂറോപ്യൻ യൂണിയനിൽ നിന്നു പുറത്താകുന്നത്.
ആകെയുള്ള ലീഗൽ സർവീസിൽ പത്തു ശഥമാനവും സർവീസ് ഫീസിൽ 20 സതമാവും യുകെയാണ് യൂറോപ്യൻ യൂണിയനിൽ നിന്നും ഇതുവരെ സ്വന്തമാക്കിയിരുന്നത്. 2015 ൽ ഇത് നാലു ബില്യൺ യൂറോയാണ് ബ്രിട്ടൻ ലീഗൽ ഫീസ് ഇനത്തിൽ ലഭി്ച്ചത്. ഈ സാഹചര്യത്തിൽ യുകെ യൂറോപ്യൻ യൂണിയനിൽ നിന്നു പിൻവലിഞ്ഞതോടെ അയർലൻഡിലാണ് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത്.

Latest
Widgets Magazine