ചന്ദ്രൻ കല്ലട കോൺഗ്രസ്സ് കിഴക്കേ കല്ലട മണ്ഡലം പ്രസിഡണ്ട്

ബിജു കല്ലുമല

ദമ്മാം . ഓ ഐ സി സി ഗ്ലോബൽ സെക്രട്ടറിയും മുൻ ജുബൈൽ ഏരിയാ കമ്മിറ്റി പ്രസിഡണ്ട് മായിരുന്നു ചന്ദ്രൻ കല്ലട യെ കോൺഗ്രസ്സ് കിഴക്കേ കല്ലട മണ്ഡലം പ്രസിഡണ്ടായി ഡി സി സി പ്രസിഡണ്ട് അഡ്വ .ബിന്ദു കൃഷ്ണ നിയമിച്ചു , കഴിഞ്ഞ ഏതാനും വർഷങ്ങളായി ദമാമിലെ ജുബൈലിൽ ജീവകാരുണ്യ സാമൂഹിക പ്രവർത്തന രംഗങ്ങളിൽ സജീവമായ സാന്നിധ്യമായിരുന്നു , ഓ ഐ സി സി യുടെ പ്രവർത്തനങ്ങളോടൊപ്പം നാട്ടിലും കോൺഗ്രസ് , ഐ എൻ ടി യു സി പ്രവർത്തനങ്ങളിലും സജീവമായിരുന്നു , കല്ലട മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ചന്ദ്രൻ കല്ലട ക്കു ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റിയുടെ അഭിനന്ദനങൾ അറിയിക്കുന്നതായി റീജിണൽ കമ്മറ്റി പ്രസിഡന്റ് ബിജു കല്ലുമല അറിയിച്ചു , ദമ്മാമിലെ കോൺഗ്രസ്സ് പ്രവർത്തകർക്ക് കിട്ടിയ അംഗീകാരമായി ഇതിനെ കണക്കാക്കുന്നതായി ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു .

Latest
Widgets Magazine