ലോകത്തെ ഏറ്റവും പുരാതന കമ്പോളം കോര്‍ക്ക് ഇംഗ്ലീഷ് മാര്‍ക്കറ്റിന് 230 ആം പിറന്നാള്‍

കോര്‍ക്ക് : കോര്‍ക്കിലെ ഇംഗ്ലീഷ് മാര്‍ക്കറ്റ് 230 -ന്റെ നിറവില്‍. കോര്‍ക്ക് സിറ്റി കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള ഇംഗ്ലീഷ് മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചത് 1788 -ല്‍ ആണ്. ലോകത്ത് നിലനില്‍ക്കുന്ന ഏറ്റവും പുരാതന കടകമ്പോളം എന്ന ബഹുമതിയും ഈ മാര്‍ക്കറ്റില്‍ തന്നെയാണ്. ബ്രിട്ടനും അയര്‍ലണ്ടും തമ്മില്‍ നിലനില്‍ക്കുന്ന ഗാഢമായ ബന്ധത്തിന്റെ പ്രതീകം കൂടിയാണ് കോര്‍ക്കിലെ ഇംഗ്ലീഷ് മാര്‍ക്കറ്റ്. യൂറോപ്പിലെ തനതായ രുചിക്കൂട്ടങ്ങള്‍ക്ക് പ്രസിദ്ധമായ കേന്ദ്രം കൂടിയാണിത്. 2011 -ല്‍ 4 ദിവസത്തെ അയര്‍ലന്‍ഡ് സന്ദര്‍ശനത്തിന് എത്തിയ എലിസബത്ത് രഞ്ജി കോര്‍ക്ക് ഇംഗ്ലീഷ് മാര്‍ക്കറ്റ് സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ചാള്‍സ് രാജകുമാരനും ഭാര്യ കോണ്‍വെല്ലും ഇവിടം സന്ദര്‍ശിച്ചു. കോര്‍ക്ക് മേയര്‍ ഉത്ഘാടനം ചെയ്ത മാര്‍ക്കറ്റിന്റെ 230 -ആം ആഘോഷ ലഹരിയിലാണ് ഇവിടം.

Latest