ഡാളസ്സിൽ ഇന്ത്യൻ കോൺസുലേറ്റ് വിസാ ക്യാമ്പ് മാർച്ച് 18ന്    പി.പി. ചെറിയാൻ

സ്വന്തം ലേഖകൻ
ടെക്സ്സ്: ഇന്ത്യൻ വിസ, ഒ.സി.ഐ കാർഡ് എന്നിവ യു.എസ്. പാസ്‌പോർട്ട് ഹോർഡേസിന് കാലതാമസമില്ലാതെ ലഭിക്കുന്നതിന് ഡാളസ്സിൽ മാർച്ച് 18 ശനിയാഴ്ച ഹൂസ്റ്റണിൽ നിന്നുള്ള ഇന്ത്യാ കോൺസുലേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥന്മാർ ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു.
രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെ ഫ്രിസ്‌ക്കൊയിൽ സ്ഥിതി ചെയ്യുന്ന കാര്യ സിന്ധി ഹനുമാൻ ടെംമ്പിളിലാണ്. ക്യാമ്പിനുള്ള ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്.
ഡാളസ്സിലെ ഇന്ത്യൻ കമ്മ്യൂണിറ്റി അസ്സോസിയേഷനുകളുമായി സഹകരിച്ചു നടത്തപ്പെടുന്ന ക്യാമ്പിനെ കുറിച്ചു വിശദ വിവരങ്ങൾ ഹൂസററൺ കോൺസുലേററുമായി ബന്ധപ്പെട്ടാൽ ലഭിക്കുന്ന്താണെന്ന് ഫെബ്രുവരി 20ന് പത്രങ്ങൾക്ക് നൽകിയ ഒരു പ്രസ്താവനയിൽ പറയുന്നു.
ഫോൺ നമ്പർ 713 626 2124
Latest