ഡബ്ലിന്‍ ബീച്ചില്‍ പ്രവേശിക്കുന്നതിന് താത്കാലിക നിരോധനം…

ഡബ്ലിന്‍: ഡബ്ലിനില്‍ ബാല്‍ബ്രിഗേന്‍ ബീച്ചില്‍ പ്രവേശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ഫിന്ഗല്‍ കൗണ്ടി കൌണ്‍സില്‍ ഉത്തരവിറക്കി. മഴ ശക്തമായതിനാല്‍ മലിന ജലം ബീച്ചിലേക്ക് ഒഴുകി എത്തുന്നത് വന്‍ ആരോഗ്യ പ്രശനങ്ങള്‍ക്ക് കാരണമായേക്കാവുന്ന സാഹചര്യത്തിലാണ് നടപടി. ഡബ്ലിന്‍ ബീച്ചുകളില്‍ ശുചിത്വം നിലനിക്കുന്ന ബീച്ചുകളില്‍ ഒന്നാണ് ബാല്‍ ബ്രിഗേന്‍. അതുകൊണ്ട് തന്നെ ഇവിടെ കുളിക്കാനെത്തുന്നവരും കൂടുതലാണ്. യൂറോപ്പ്യന്‍ യൂണിയന്റെ ബ്ലൂ ഫ്ളാഗ് അവാര്‍ഡ് നിലനിര്‍ത്തുന്ന ഈ ബീച്ച് ജല ഗുണനിലവാരത്തിലും ഏറെ മുന്‍പന്തിയിലാണ്. മഴ ശക്തമായതോടെ മണിനജലം കൂടി കലര്‍ന്ന് വെള്ളത്തിന്റെ നിലവാരം കുറയാന്‍ സാധ്യത കണക്കാക്കിയാണ് മുന്നറിയിപ്പ്. ഇനിയൊരു അറിയിപ് ഉണ്ടാകുന്നത് വരെ കടലില്‍ ഇറങ്ങരുതെന്നാണ് നിര്‍ദ്ദേശം.

Latest