ലോകത്തിലെ മികച്ച അഞ്ച് നഗരങ്ങളില്‍ ഇടം പിടിച്ച് ഡബ്ലിന്‍…

ലോകത്തിലെ അന്താരാഷ്ട്ര വിനോദ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പട്ടികയില്‍ ഡബ്ലിന്‍ നാലാം സ്ഥാനത്ത്. 2017ലെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള രാത്രി സന്ദര്‍ശകരുടെ എണ്ണം വിലയിരുത്തിയുള്ള ഹോസ്റ്റല്‍ വേള്‍ഡ് സര്‍വേയിലാണ് ഡബ്ലിന്‍ നഗരം ആദ്യ നിരയില്‍ ഇടംപിടിച്ചത്.  27 രാജ്യങ്ങളിലെ 41 നഗരങ്ങളില്‍ നിന്നുള്ള 4,100 പേരില്‍ നടത്തിയ സര്‍വേയിലാണ് മികച്ച നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത്. രാത്രി ജീവിതത്തിന്റെ ഗുണനിലവാരം, ചെലവ്, ചുറ്റുപാടുകള്‍, സുരക്ഷ, തുടങ്ങിയ മാനദണ്ഡങ്ങളാണ് ഇതിനായി പരിഗണിച്ചത്. എല്ലാ മേഖലയിലും ഡബ്ലിന്‍ നഗരം വളരെ നന്നായി സ്‌കോര്‍ ചെയ്തുവെങ്കിലും ഭക്ഷണ പാനീയങ്ങളുടെ കൂടിയ വിലനിലവാരമാണ് ആദ്യസ്ഥാനങ്ങള്‍ നഷ്ടമാകാന്‍ കാരണം. രാത്രികാലങ്ങള്‍ ചിലവഴിക്കാന്‍ പറ്റിയ ലോകത്തിലെ ഏറ്റവും മികച്ചത് ജര്‍മ്മന്‍ നഗരമായ ഹാംബര്‍ഗ് ആണ്. കോപ്പന്‍ഹേഗന്‍ രണ്ടാം സ്ഥാനവും ബര്‍ലിന്‍ മൂന്നാമതുമാണ്.

ലോകത്തിലെ മികച്ച 10 നഗരങ്ങള്‍
1. ഹാംബര്‍ഗ് (ജര്‍മ്മനി)
2. കോപ്പന്‍ഹേഗന്‍ (ഡെന്‍മാര്‍ക്ക്)
3. ബെര്‍ലിന്‍ (ജര്‍മ്മനി)
4. ഡബ്ലിന്‍ (അയര്‍ലാന്റ്)
5. ആംസ്റ്റര്‍ഡാം (ഹോളണ്ട്)
6. സാന്‍ ഫ്രാന്‍സിസ്‌കോ (യുണൈറ്റഡ് സ്റ്റേറ്റ്‌സ്)
7. ഗോതന്‍ബര്‍ഗ് (സ്വീഡന്‍)
8. പ്രാഗ് (ചെക്ക് റിപ്പബ്ലിക്ക്)
9. വാര്‍സോ (പോളണ്ട്)
10. ന്യൂയോര്‍ക്ക് (യുണൈറ്റഡ് സ്റ്റേറ്റ്‌സ്)

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top