വജ്ര വിമാനത്തിന് പിന്നിലെ രഹസ്യം ഇതാണ് എമിറേറ്റ്‌സ് പറയുന്നു

റിയാദ്: വജ്രം പതിച്ച ഒരു വിമാനത്തിന്റെ ചിത്രം കുറച്ച് ദിവസമായി സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പറക്കാന്‍ തയ്യാറായി നില്‍ക്കുന്ന വജ്രം പതിച്ച ആ വിമാനം കുറച്ചൊന്നുമല്ല ആളുകളെ ആശയക്കുഴപ്പത്തിലാക്കിയത്. എമിറേറ്റ്‌സ് എയര്‍ലൈന്‍ പോസ്റ്റ് ചെയ്ത ചിത്രം കണ്ടവര്‍ക്കൊക്കെ യഥാര്‍ത്ഥത്തില്‍ അത് വജ്രം തന്നെയാണോ എന്നതായിരുന്നു പ്രധാന സംശയം. എന്നാല്‍, ചിത്രത്തിന് പിന്നിലുള്ള യഥാര്‍ത്ഥ കഥ പറയുകയാണ് എമിറേറ്റ്‌സ്. സാറ ഷക്കീല്‍ തയ്യാറാക്കിയ ചിത്രമാണിതെന്നായിരുന്നു എമിറേറ്റ്‌സിന്റെ വിശദീകരണം. ചിത്രകലാകാരിയായ സാറ ഷക്കീല്‍ ഡിസംബര്‍ നാലിന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമായിരുന്നു ഇത്. 4.8 ലക്ഷം ഫോളോവേഴ്‌സുള്ള സാറയുടെ പോസ്റ്റിന് 54,00ലധികം ലൈക്കുകളാണ് ലഭിച്ചതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രം കണ്ട് ഇഷ്ടപ്പെട്ട എമിറേറ്റ്‌സ് സാറയുടെ സമ്മതത്തോടെ ചിത്രം ട്വീറ്റ് ചെയ്യുകയായിരുന്നു. ഇതുവരെ 12,000 ലൈക്കുകളും 4,000 റീട്വീറ്റുകളുമാണ് ചിത്രത്തിന് ലഭിച്ചത്.

Top