ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സമരത്തെ പിൻതുണച്ചു ജീവനക്കാർ; സമരം മേഖലയിലെ കൂട്ടിച്ചേർക്കലുകൾക്കെതിരെ

സ്വന്തം ലേഖകൻ

ഡബ്ലിൻ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയെ ലയിപ്പിച്ചു ടെക്‌നോളജിക്കൽ സർവകലാശാല സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ജീവനക്കാരും അധ്യാപകരും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ജീവനക്കാരുടെ നേതൃത്വത്തിൽ സമരത്തിനായി ഒരുങ്ങുകയാണ്. ലയനത്തിനെതിരെ കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അക്കാദമിക് സ്റ്റാഫ് സമരത്തെ പിൻതുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ടീച്ചേഴ്‌സ് യൂണിയൻ അംഗങ്ങളിൽ 85 ശതമാനം പേരും സമരത്തെ പിൻതുണയ്ക്കുന്ന നിലപാടാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ടീച്ചേഴ്‌സ് യൂണിയൻ അയർലൻഡാണ് രാജ്യത്തെ ഏറ്റവും വലിയ അധ്യാപക സംഘടന. ഇവരുടെ ഭാഗമായി ഏതാണ്ട് 4000 ത്തോളം ജീവനക്കാരും ജോലി ചെയ്യുന്നുണ്ട്.
അയർലൻഡിലെ ടെക്‌നിക്കൽ സർവകലാശാലയെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയെയും ലയിപ്പിക്കുന്നതിനുള്ള ബില്ലിലാണ് സർക്കാർ ഇപ്പോൾ നിയമമമാക്കി മാറ്റിയിരിക്കുന്നത്. എന്നാൽ, ഇതിനെതിരെ ഒരു വിഭാഗം ജീവനക്കാർ ആരംഭിച്ച സമരത്തിനു ശക്തമായ പിൻതുണയാണ് ഇപ്പോൾ ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സമരത്തെ അനുകൂലിച്ചു നടത്തിയ വോട്ടെടുപ്പിൽ അടക്കം വൻപിൻതുണ ഈ വിഭാഗത്തിനു ലഭിച്ചിട്ടുണ്ടെന്നും സൂചനകളുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top