ഐറിഷ് കാര്‍ വിപണിയില്‍ ഈ വര്‍ഷത്തെ താരം വോള്‍സ്വാഗന്‍

ഡബ്ലിന്‍: ഐറിഷ് കാര്‍ വിപണിയില്‍ ഈ വര്‍ഷത്തെ ജനപ്രീയ വാഹനം എന്ന പദവി സ്വന്തമാക്കി വോള്‍സ്വാഗന്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കാര്‍ വിപണിയിലെ വളര്‍ച്ചാ നിരക്കില്‍ ഗണ്യമായ കുറവ് നേരിട്ടു. സ്വസൈറ്റി ഓഫ് ഐറിഷ് മോട്ടോര്‍ ഇന്‍ഡസ്ട്രി കഴിഞ്ഞ 6 മാസത്തിനിടയില്‍ നടത്തിയ സര്‍വേയില്‍ വിപണി 3 ശതമാനം വരെ വളര്‍ച്ചാ കുറവ് രേഖപ്പെടുത്തി. പുതിയ കാര്‍ വാങ്ങാനെത്തുന്നവരുടെ എണ്ണം കുറഞ്ഞത് ഈ മേഖലക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

ബ്രെക്‌സിറ്റും, ഇന്‍ഷുറന്‍സ് തുകയിലുണ്ടായ വര്‍ധനവും വിപണിയെ പിന്നോട്ടെടുപ്പിച്ചു. വില്‍പ്പന നടന്ന ഇനത്തില്‍ ഈ വര്‍ഷം ഒന്നാം സ്ഥാനം വോള്‍സ്വാഗന്‍ നേടിയപ്പോള്‍ തൊട്ടുപുറകില്‍ ഹ്യുണ്ടായി ടെസ്സനും, നിസ്സാന്‍ ക്വാഷ്‌കിയും സ്ഥാനംപിടിച്ചു. വില്‍ക്കപ്പെട്ടവയില്‍ കൂടുതലും ഡീസല്‍ ഇന്ധന വാഹനങ്ങള്‍ ആണെങ്കിലും പെട്രോള്‍ എഞ്ചിന് ഡിമാന്‍ഡ് കൂടി വരുന്നതായും കാണാം. ഹൈബ്രിഡ് എന്‍ജിന്‍ കാറുകളുടെ വളര്‍ച്ചാ നിരക്കിലും നേരിയ പുരോഗതി രേഖപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാര്‍ വിപണിയിലെ മറ്റൊരു പ്രത്യേകത ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാന്‍ഡ് 80 ശതമാനം വരെ വര്‍ധിച്ചു എന്നതാണ്. അടുത്ത വര്‍ഷങ്ങളില്‍ അയര്‍ലണ്ടില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍ബന്ധമാക്കിയേക്കും എന്ന വാര്‍ത്ത ഇലക്ട്രിക് വാഹന രംഗത്ത് വന്‍ ചലനങ്ങളാണ് സൃഷ്ടിച്ചത്.

Top