കീമോത്തെറാപ്പി മരുന്നു തിരി്ച്ചു വിളിച്ചു; എച്ച്എസ്ഇയ്ക്കു തിരികെ വന്നത് 200 കോളുകള്‍

ഡബ്ലിന്‍: ഈ ആഴ്ച്ച ആദ്യം എച്ച്എസ്ഇ കീമോ തെറാപ്പി മരുന്ന് തിരിച്ച് വിളച്ചതിന് ശേഷം അന്വേഷണമായി എച്ച്എസ്ഇയെ വിളിച്ചത് 200ലേറെ വരുന്ന രോഗികളാണ്. ശുചിത്വവുമായി ബന്ധപ്പെട്ട വിഷയമാണ് മരുന്ന് തിരിച്ച് വിളിക്കാന്‍ കാരണമായത്. ഡബ്ലിനിലെ ഫാന്നിന്‍ കോമ്പൗണ്ടിങ് കമ്പനിയുടെ മരുന്നാണ് പിന്‍വലിച്ചിരുന്നത്. പതിവുള്ള ഗുണനിലവാര പരിശോധന നടത്തിയപ്പോഴാണ് പ്രശ്‌നം കണ്ടെത്തിയത്. കമ്പിനിയുടെ മറ്റ് മരുന്നുകളെ ബാധിച്ചതായി വിവരമില്ല. പിന്‍വലിക്കപ്പെട്ട മരുന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം രോഗികളെ ആശുപത്രികള്‍ അറിയിക്കണം. ആശങ്ക നീക്കുന്നതിന് ഡോക്ടര്‍മാരെ കാണുന്നതിനും രോഗികള്‍ക്ക് അവസരം ഒരുക്കി നല്‍കണം.

ചികിത്സയുടെ ഭാഗമായി കാണപ്പെടുന്നതില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ലക്ഷണമുണ്ടെങ്കില്‍ രോഗികള്‍ ആശുപത്രികളെ വിവരമറിയിക്കണമെന്ന് എച്ച്എസ്ഇ നിര്‍ദേശിച്ചിട്ടുണ്ട്. രോഗികള്‍ക്ക് മരുന്ന് പിന്‍വലിച്ചത് മൂലം ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും എച്ച്എസ്ഇ വ്യക്തമാക്കിയിരുന്നു. മരുന്ന് പിന്‍വിച്ച വാര്‍ത്ത കേട്ട് ഞെട്ടിപോയെന്നാണ് ഔര്‍ ലേഡി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിയുടെ ഭര്‍ത്താവ് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മരുന്ന് ആശുപത്രിയിലെത്തുന്നതിന് മുമ്പ് എന്തുകൊണ്ട് പരിശോധന നടന്നില്ലെന്നതാണ് ഇദ്ദേഹം ചോദിക്കുന്നത്. ഹെല്‍ത്ത് പ്രോഡക്ട് റഗുലേറ്ററി അതോറിറ്റിക്കാണ് ഇക്കാര്യത്തില്‍ ചുമതല. എച്ച്പിആര്‍എ ഒക്ടോബര്‍ പന്ത്രണ്ടിനാണ് മലിനീകരണം മരുന്നില്‍ കണ്ടെത്തിയത്. സെപ്തംബര്‍ 29ന് ശേഷം നിര്‍മ്മിച്ച യൂണിറ്റുകളിലാണ് പ്രശ്‌നം കണ്ടെത്തിയത്.

Top