കൊച്ചി രൂപത ബിഷപ്പ് റവ.ഡോ. ജോസഫ് കരിയിൽ അയർലണ്ടിൽ…നോക്കിൽ കുർബാന വ്യാഴാഴ്‌ച

ഡബ്ലിൻ :- കൊച്ചി രൂപതയുടെ ബിഷപ്പ്  റവ.ഡോ. ജോസഫ് കരിയിൽ അയര്ലണ്ടിലെത്തി .ഇന്ന് ഉച്ചക്ക്(23/05/2018) അയർലൻഡിലെ ഡബ്ലിനിൽ എത്തിയ ബിഷപ്പിനെ വൈദികരായ  ഫാ. റെക്സണും , റവ.ഫാ. ജോർജ്ജ്‌ അഗസ്റ്റിനും  ചേർന്ന് പൂചെണ്ടുകൾ നൽകി സ്വീകരിച്ചു. കില്ലലൂ ബിഷപ്പ് റയിറ്റ്.റവ.ഡോ.ഫിൻടെൻ മോനഹന്റെ പ്രത്യേക ക്ഷണപ്രകാരമാണ്  കൊച്ചി  രൂപതയുടെ പിതാവ് അയർലൻഡിൽ എത്തിയിരിക്കുന്നത് . വൈദികരായ  ഫാ.സിലൻ (ഫ്രാൻസിസ് സേവ്യർ )ഫാ .റെക്സണും കൊച്ചി രൂപതയിൽ നിന്നും അയർലൻഡിൽ എത്തി സേവനം ചെയുന്നവരാണ്. BISHOP JOSEPH KARIYIL

നോക്ക് ദേവാലയത്തിൽ  വ്യാഴാഴ്‌ച (24/05/2018)  11 :45 ന്  ബിഷപ്പ്  റവ.ഡോ. ജോസഫ് കരിയിൽ ദിവ്യബലി അർപ്പിക്കുന്നതാണ്. ദിവ്യബലിക്ക് ശേഷം ആവശ്യമുള്ളവർക്ക് പിതാവിനെ നേരിൽ കാണുവാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. ചൊവ്വാഴ്ച (29/05/2018 ) രാവിലെ  ഇറ്റലിക്ക് പോകുന്ന പിതാവ്, വാത്തിക്കാൻ പര്യടനത്തിനു ശേഷം നാട്ടിലേക്കുതിരികെപോകും

Latest
Widgets Magazine