ഓ ഐ സി സി അയർലന്റിന്റെ നേതൃത്വത്തിൽ ഗാന്ധിജിയുടെ 150-ജന്മവാർഷിക ആഘോഷങ്ങൾ ഇന്ന് വൈകുന്നേരം 4 മണിക്ക് ഡബ്ലിനിലെ ടാലയിൽ .പ്രമുഖർ പങ്കെടുക്കുന്നു …3 മുതൽ 9 വയസ്സ് വരെയുള്ള കുട്ടികൾക്ക് കളറിംഗ് മത്സരം..10 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് പെയിന്റിംഗ് മത്സരവും…6 മണിക്ക് പൊതു സമ്മേളനം..

ലണ്ടനിൽ 11 കാരി ഗർഭിണിയായി; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയെന്നു റിപ്പോർട്ട്

സ്വന്തം ലേഖകൻ
ലണ്ടൻ: രാജ്യത്ത് കൗമാരക്കാർക്കിടയിലെ ലൈംഗികത വർധിക്കുന്ന സാഹചര്യത്തിൽ ഞെട്ടിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തായി.  പതിനൊന്നു വയസുള്ള പെൺകുട്ടി ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയാകും  എന്ന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം അധികൃതർ പുറത്തു വിട്ടിരിക്കുന്നത്.  പെൺകുട്ടിയുടെ കുഞ്ഞിന്റെ അച്ഛനാകുന്നത് രണ്ടോ മൂന്നോ വയസുമാത്രം പ്രായവ്യത്യാസമുള്ള കുട്ടിയാണ്. നിയമപരമായ കാരണങ്ങളാൽ പെൺകുട്ടിയുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ആൺകുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഹൈക്കോടതിയിലെ ഫാമിലി ഡിവിഷൻ വിഭാഗം ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനെ കർശനമായി വിലക്കിയിരിക്കുകയാണ്. 11 കാരി പ്രസവിക്കുന്നതോടെ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ എന്ന വിശേഷണമാവും ലഭിക്കുക. നിലവിൽ ഇത്
12 വയസുള്ളപ്പോൾ അമ്മയായ സ്‌കോട്ട്‌ലന്റിലെ പടിഞ്ഞാറൻ ലോത്തിയാനിൽ നിന്നുള്ള ട്രെസ മിഡിൽട്ടൺ ആണ്. സ്വന്തം സഹോദരനാൽ ബലാത്സംഗം ചെയ്യപ്പെട്ട് ആയിരുന്നു ട്രെസ ഗർഭിണിയായത്. 12 വയസും മൂന്ന് മാസവും പ്രായമുള്ളപ്പോൾ പതിമൂന്നുകാരനിൽ കുഞ്ഞ് ജനിച്ച ട്രെസയും പങ്കാളിയും ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികളായിട്ടാണ് മാറിയത്. 1998 ൽ പന്ത്രണ്ടാം യസിൽ പിതാവായ ബെഡ്‌ഫോർഡിലെ സീൻ സ്റ്റുവർട്ടാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പിതാവ്.
Latest
Widgets Magazine