നഗ്നയായി തെരുവിലൂടെ നടക്കുന്ന വീഡിയോ ഫെയ്‌സ്ബുക്കിൽ; നിമിഷങ്ങൾക്കകം യുവതി മരിച്ചു; മരണം മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം

ക്രൈം ഡെസ്‌ക്

ഡബ്ലിൻ: മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചു തെരുവിലൂടെ നഗ്നയായി നടന്ന യുവതിയുടെ വീഡിയോ ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ വെബ് സൈറ്റുകളിൽ പോസ്റ്റ് ചെയ്തു. പൊലീസ് കസ്റ്റഡിയിലായിരുന്ന യുവതിയെ നിമിഷങ്ങൾക്കകം മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പൊലീസിനെതിരെ പരാതിയുമായി ബന്ധുക്കൾ രംഗത്ത്.
പ്രമുഖ ബ്ലോഗറും ജേണലിസ്റ്റുമായ ഡബ്ലിൻ സ്വജേശി ഡാറാ ക്യൂഗ്ലീ(36)യെയാണ് ഏപ്രിൽ പന്ത്രണ്ടിനു മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഡാറ, മരണത്തിനു ദിവസങ്ങൾക്കു മുൻപ് ഡബ്ലിനിലെ നഗരത്തിലൂടെ പൂർണ നഗ്നയായി നടന്നിരുന്നു. ഇതേ തുടർന്നു മാനസികാരോഗ്യ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഗാർഡാ സംഘം ഇവരെ കസ്റ്റഡിയിൽ എടുത്തിരുന്നു.
ഇതിനിടെ ഡാറ നഗ്നയായി നഗരത്തിലൂടെ നടക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയായിരുന്നു. ഗാർഡയുടെ സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് വ്യാപകമായി സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്. ഇതേ തുടർന്നാണ് ഇവർ ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇവർ നഗ്നരായി നടക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ട ബന്ധുക്കൾ ഇതു സംബന്ധിച്ചു പരാതിയും നൽകിയിട്ടുണ്ട്.

Latest
Widgets Magazine