നഴ്‌സിങ് ഹോമുകളുടെ സ്ഥിതി ഗുരുതരം: മോശം അവസ്ഥയിലുള്ള നഴ്‌സിങ് ഹോമുകള്‍ക്കെതിരെ അടിയന്തര നടപടികള്‍ ആവശ്യപ്പെട്ട് ഹെല്‍ത്ത് അതോറിറ്റി

ഡബ്ലിന്‍: രാജ്യത്തെ വിവിധ നഴ്‌സിങ് ഹോമുകളില്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ക്വാളിറ്റി അതോറിറ്റി നടത്തിയ മിന്നല്‍ പരിശോധനയില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതായി സൂചന. മയോ, ലിംറിക്കേ, കോര്‍ക്ക് വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളിലെ നഴ്‌സിങ് ഹോമുകളിലാണ് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ക്വാളിറ്റി അതോറിറ്റി പരിശോധന നടത്തിയത്.
കോ കോര്‍ക്കിലെ മേരിമൗണ്ട് യൂണിവേഴ്‌സിറ്റി ആശുപത്രിയിലും, കുര്‍ഹാനിലെ ഹോസ്‌പൈസ് ആശുപത്രിയിലും ഉയര്‍ന്ന ഗുരുതരമായ ക്രമക്കേടുകള്‍ക്കെതിരെ കൃത്യമായ പരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ലെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഗുരുതരമായ അക്രമ സ്വഭാവം കാണിക്കുന്ന മുതിര്‍ന്ന രോഗികള്‍ക്കു കൃത്യമായ സുരക്ഷ ഒരുക്കാന്‍ പോലും വിവിധ നഴ്‌സിങ് ഹോമുകളിലെ ഇന്‍സ്‌പെക്ടര്‍മാര്‍ക്കു സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നഴ്‌സിങ് ഹോമുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംഭവങ്ങള്‍ കൃത്യമായി പരിശോധിച്ചു നടപടികള്‍ സ്വീകരിക്കുന്നതില്‍ വിവിധ ആശുപത്രികളിലെ അധികൃതര്‍ പരാജയപ്പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്. ആശുപത്രികളില്‍ ഉയര്‍ന്നു വന്ന ആരോപണങ്ങളില്‍ പലരും രഹസ്യമായി ഒതുക്കി തീര്‍ത്തതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഒതുക്കിതീര്‍ത്ത സംഭവങ്ങളില്‍ ഒന്ന് കഴിഞ്ഞ ദിവസം ഒരു സോഷ്യല്‍ വര്‍ക്കര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Top