ഒബാമയുടെ ജന്മദിനം സംസ്ഥാന അവധിയാക്കുന്നതിനുള്ള ബിൽ പരാജയപ്പെട്ടു

പി.പി ചെറിയാൻ
ഷിക്കാഗോ: ഒബാമയുടെ ജന്മദിനം അവധി ദിനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു സഭയിൽ അവതരിപ്പിച്ച ബിൽ പരാജയപ്പെട്ടു. ഇല്ലിനോയിസ് സംസ്ഥാനത്തിൽ നിന്നും പ്രസിഡന്റുമാരായിരുന്നവരോടുള്ള അനാദരവായിരിക്കും ഈ ബിൽ പാസായിൽ ഫലമെന്നു നിയമസഭാ  സാമാജികർ അഭിപ്രായപ്പെട്ടു.
അവധി ദിനമായി അംഗീകരിച്ചാൽ സ്ഥാപനങ്ങളും വ്യാപാര കേന്ദ്രങ്ങളും അടച്ചിടുന്നതു സാമ്പത്തിക നഷ്ടം വരുത്തി വയ്ക്കുമെന്നു അംഗങ്ങൾ അഭിപ്രായപ്പെട്ടു.
ചിക്കാഗോ ഡിസ്ട്രിക്ടിനെ പ്രതിനിധീകരിച്ച് ആഡ്രെ രൂപേഡി, സോണിയ ഹാർപർ എന്നീ ഡമോക്രാറ്റിക് അംഗങ്ങളാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. അമേരിക്കയുടെ നാൽപ്പത്തി നാലാമത്തെ പ്രസിഡന്റായിരുന്ന ഒബാമയുടെ ജന്മദിനമായ ഓഗസ്റ്റ് നാല് പതിമൂന്നാമത് സംസ്ഥാന അവധി ദിനമാക്കാനായിരുന്നു ബിൽ അവതരിപ്പിച്ചത്.
ഡമോക്രാറ്റിക് പാർട്ടി അംഗങ്ങൾ പ്രതീക്ഷയോടെ കൊണ്ടു വന്ന ബിൽ റിപബ്ലിക്കൻ അംഗങ്ങൾ എതിർത്തു. പന്ത്രണ്ടു പേർ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നതാണ് ബിൽ പരാജയപ്പെടാൻ കാരണമായത്.
Top