ഓ ഐ സി സി അയർലന്റിന്റെ നേതൃത്വത്തിൽ ഗാന്ധിജിയുടെ 150-ജന്മവാർഷിക ആഘോഷങ്ങൾ ഇന്ന് വൈകുന്നേരം 4 മണിക്ക് ഡബ്ലിനിലെ ടാലയിൽ .പ്രമുഖർ പങ്കെടുക്കുന്നു …3 മുതൽ 9 വയസ്സ് വരെയുള്ള കുട്ടികൾക്ക് കളറിംഗ് മത്സരം..10 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് പെയിന്റിംഗ് മത്സരവും…6 മണിക്ക് പൊതു സമ്മേളനം..

തൃശൂർ ഒ ഐ സി സി വാർഷികാഘോഷം വെള്ളിയാഴ്ച ടി എൻ പ്രതാപൻ പങ്കെടുക്കും

E.K.Salim

ദമ്മാം: ഒ ഐ സി സി ദമ്മാം റീജ്യൺ തൃശൂർ ജില്ലാ കമ്മിറ്റി വാർഷികാഘോഷവും കുടുംബസംഗമവും വെള്ളിയാഴ്ച ദമ്മാമിൽ നടക്കും. മത്സ്യത്തൊഴിലാളി കോൺഗ്രസ്സ് അഖിലേന്ത്യാ പ്രസിഡണ്ടും തൃശൂർ ഡി സി സി പ്രസിഡണ്ടുമായ ടി എൻ പ്രതാപൻ മുഖാതിഥിയായി വാർഷികാഘോഷ പരിപാടിയിൽ സംബന്ധിക്കുമെന്ന് ഒ ഐ സി സി തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഇ.എം ഷാജി മോഹനനും ജനറൽ സെക്രട്ടറി ഹമീദ് കണിച്ചാട്ടിലും പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ട് നാല് മണിമുതൽ ദമ്മാം ബദർ അൽ റാബി ആഡിറ്റോറിയത്തിൽ നടക്കുന്ന വാർഷികാഘോഷ പരിപാടിയിൽ പ്രവിശ്യയിലെ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന കലാവിരുന്നും മുൻ എം എൽ എ കൂടിയായ ടി എൻ പ്രതാപൻ പങ്കെടുക്കുന്ന സാംസ്ക്കാരിക സമ്മേളനവും നടക്കും. കൂടുതൽ വിവരങ്ങൾക്ക് 055 671 7825, 053 185 8620 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.

Latest
Widgets Magazine