പെൻഷൻ വ്യവസ്ഥയിൽ വിദ്യാഭ്യാസ വകുപ്പുമായി ചർച്ച; പണിമുടക്കിൽ നിന്നു പിൻമാറുന്നതായി പ്രഖ്യാപിച്ച് അധ്യാപക സംഘടന

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്തെ അധ്യാപക മേഖലയിലെ വിവിധ പ്രശ്‌നങ്ങൾ മുൻ നിർത്തി അധ്യാപക സംഘടനകൾ നടത്താനിരുന്ന സമരം പിൻവലിച്ചതായി യൂണിയനുകൾ വ്യക്തമാക്കി. പെൻഷൻ വ്യവസ്ഥയിൽ അധ്യാപക സംഘടനകളുമായി ചർച്ച നടത്താമെന്നു വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് സമരത്തിൽ നിന്നു പിന്മാറുന്ന കാര്യം അധ്യാപക സംഘടനകൾ അ്‌റിയിച്ചത്. ഇതോടെ മെയ് പതിനാറിനു അധ്യാപക സംഘടനയുടെ സമരമുണ്ടാകില്ലെന്ന സൂചനകളാണ് ലഭിക്കുന്നത്.
ഒരു ദിവസത്തെ പ്രതിഷേധ സമരത്തിന് യൂണിയന്റെ സ്റ്റാൻഡിങ് കമ്മിറ്റിയിൽ തീരുമാനമുണ്ടായെങ്കിലും ഭൂരിഭാഗം അംഗങ്ങളും എതിർപ്പ് രേഖപ്പെടുത്തിയതിനെ തുടർന്നാണ് പണിമുടക്ക് പിൻവലിച്ചത്. വരും ദിവസങ്ങളിൽ നടക്കുന്ന ചർച്ചയിൽ പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ തുടർനടപടികളിലേക്ക് നീങ്ങാനാണ് യൂണിയൻ തീരുമാനം. കോർക്കിൽ സംഘടിപ്പിക്കപ്പെട്ട വിദ്യാഭ്യാസ കോൺഫറൻസിൽ അദ്ധ്യാപക പെൻഷനും, വേതനവും ഉൾപ്പെടുന്ന സർവീസ് പാക്കേജ് വിപുലീകരിക്കണമെന്ന് ഇമ്പാക്ട് എഡ്യൂക്കേഷൻ ഡിവിഷന്റെ ചെയർമാൻ ജീന ഒ ബ്രിയാൻ ആവശ്യപ്പെട്ടു. ഒരു വർഷത്തിൽ അദ്ധ്യാപകർക്ക് 28000 യൂറോ ലഭിക്കുന്നത് വളരെ തുച്ഛമായ വേതനമാണെന്നും അവർ ഓർമിപ്പിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ധ്യാപകരെ കൂടാതെ മറ്റ് ജീവനക്കാരായ സ്‌കൂൾ സെക്രട്ടറി, സ്‌പെഷ്യൽ നീഡ് അസിസ്റ്റൻഡ് തുടങ്ങിയവർക്ക് ആഴ്ചയിൽ 440 യൂറോയാണ് വേതനമായി ലഭിക്കുന്നത്. ഈ തുകയും വർധിപ്പിക്കണമെന്ന് കോൺഫറൻസിൽ ആവശ്യമുയർന്നു. വിദ്യാഭ്യാസ മേഖലയെ ഒരൊറ്റ സംവിധാനത്തിൽ ഉൾപ്പെടുത്തിയുള്ള ശമ്പള പരിഷ്‌കരണമാണ് യൂണിയന്റെ ആവശ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top