റോഡ് സുരക്ഷയില്‍ വിട്ടു വീഴ്ചയില്ലാതെ ഗാര്‍ഡ; അമിത വേഗക്കാര്‍ക്കു ഇനി രക്ഷയില്ല

സ്വന്തം ലേഖകന്‍

ഡബ്ലിന്‍: രാജ്യത്ത് റോഡ് അപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അമിതവേഗക്കാര്‍ക്കു മൂക്കുകയറിടാന്‍ ശക്തമായ നടപടികളുമായി ഗാര്‍ഡ. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ 1031 ചെക്ക് പോസ്റ്റുകളാണ് ഗാര്‍ഡാ സംഘം സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം സ്ലോ ഡൗണ്‍ ഡേ ആചരണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ നൂറുകണക്കിനു വാഹനങ്ങളാണ് കുടുങ്ങിയത്.
കഴിഞ്ഞ ദിവസം മുതല്‍ ഗാര്‍ഡയുടെ നാഷണല്‍ സ്ലോ ഡൗണ്‍ ഡേ ആചരണം ആരംഭിച്ചിട്ടുണ്ട്. രാവിലെ 7 മണിമുതല്‍ 24 മണിക്കൂറാണ് സ്ലോ ഡൗണ്‍ ഡേയായി ആചരി്ച്ചത്. വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിച്ച് റോഡപകടങ്ങള്‍ കുറയ്ക്കുകയാണ് ഗാര്‍ഡ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
അമിതവേഗതയില്‍ വാഹനമോടിക്കുന്നവരെ പിടികൂടാനായി രാജ്യമാകെ 1,031 ചെക്ക് പോയിന്റുകളാണ് സ്ഥാപിച്ചിരുന്നത്. സ്പീഡ് വാനുകള്‍, ഇന്‍ കാര്‍ സ്പീഡ് ഡിറ്റക്ഷന്‍ സിസ്റ്റം, ഹാന്‍ഡ് ഹെല്‍ഡ് സ്പീഡ് ഡിറ്റക്ഷന്‍ ഡിവൈസ് എന്നിവയടങ്ങിയ ചെക്ക് പോയിന്റുകളാണ് അമിതവേഗക്കാര്‍ക്ക് തടയിടാന്‍ കാത്തു നില്‍ക്കുക.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം റോഡപകടങ്ങളും മരണങ്ങളും വര്‍ദ്ധിച്ചതായി ഗാര്‍ഡ പറഞ്ഞു. ഇതിനെതിരെയുള്ള മുന്‍കരുതലാണ് സ്ലോ ഡൗണ്‍ ഡേ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top