രണ്ടാം ശനിയാഴ്ച കൺവെൻഷൻ 11 ന്. ഫാ.സോജി ഓലിക്കലിനൊപ്പം സ്ഥിര സാന്നിധ്യമായി വീണ്ടും മാർ സ്രാമ്പിക്കൽ

സ്വന്തം ലേഖകൻ
റവ.ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ ആയിരങ്ങൾക്ക് ജീവിതനവീകരണവും , രോഗശാന്തിയും ,മാനസാന്തരവും പകർന്നുനൽകുന്ന ,
കൺവെൻഷന് ആത്മബലവും
അനുഗ്രഹ സാന്നിധ്യവുമായി ഇത്തവണയും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ബിഷപ്പ് .മാർ ജോസഫ് സ്രാമ്പിക്കൽ എത്തിച്ചേരും.
പ്രശസ്തമായ ഓസ്‌കോട്ട്  സെന്റ് മേരീസ് സെമിനാരി കോളേജിന്റെ സ്പിരിച്വൽ ഡയറക്ടറും,യൂറോപ്പിലെ പ്രമുഖ സുവിശേഷപ്രവർത്തകനും ,വചനപ്രഘോഷകനുമായ റവ.കാനോൻ ജോൺ യുഡ്രിസ് ഇത്തവണ കൺവെൻഷനിൽ പങ്കെടുക്കും.
പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും വിടുതലും സൌഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കൺവെൻഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാർന്ന ജീവിതസാക്ഷ്യങ്ങൾ തെളിവാകുന്നു.
കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ  പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്.
കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൌമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള  മാസിക ഓരോരുത്തർക്കും സൌജന്യമായി നൽകിവരുന്നു.
യേശുക്രിസ്തുവിന്റെ കാൽവരിയിലെ പീഡാസഹനത്തിൽ പരിശുദ്ധ അമ്മയുടെ ഹൃദയവേദനയുടെ കാഠിന്യം വെളിപ്പെടുത്തുന്ന ‘ LOOKING THROUGH HER EYES ‘ എന്ന പ്രോഗ്രാം ഇത്തവണ കുട്ടികൾക്കായി അവതരിപ്പിക്കും.
Top