വ്രതവിശുദ്ധിയുടെ പുണ്യനാളുകള്‍ക്ക് ഗൾഫിൽ തുടക്കമായി

ജിദ്ദ: ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ ശനിയാഴ്ച ആരംഭിക്കും. വ്യാഴാഴ്ച മാസപ്പിറവി കണാത്ത സാഹചര്യത്തില്‍ വെള്ളിയാഴ്ച ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി റമദാന്‍ വ്രതാചരണം ശനിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് സൗദി മതകാര്യ മന്ത്രാലയം അറിയിച്ചു.

ഖത്തര്‍, യു.എ.ഇ, ബഹ്‌റൈന്‍, കുവൈത്ത് എന്നീ ജി.സി.സി രാജ്യങ്ങളിലും മിക്ക അറബ് രാജ്യങ്ങളിലും ശനിയാഴ്ചയാണ് റമദാന്‍ ആരംഭിക്കുന്നത്. ജോര്‍ദാന്‍, പലസ്തീന്‍ എന്നിവിടങ്ങളിലും ശനിയാഴ്ച തന്നെയാണ് നോമ്പ് തുടങ്ങുക.

Latest
Widgets Magazine