പതിമൂന്നാം വയസില്‍ പെണ്‍വാണിഭ സംഘം തട്ടിക്കൊണ്ടുപോയി; രക്ഷപ്പെടുത്തുന്നത് 32 വര്‍ഷത്തിനുശേഷം

ബാല്യത്തില്‍ മനുഷ്യക്കടത്തുകാരുടെ പിടിയിലകപ്പെടുക. പിന്നീട് നീണ്ട 32 വര്‍ഷം ഒരറിവും ഇല്ലാതെ ഏതോ ദേശത്തു താമസിക്കുക. ഒടുവില്‍ കണ്ടെത്തപ്പെടുക. ലോകമാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന പേരു വെളിപ്പെടുത്താത്ത അര്‍ജന്റീനക്കാരിയാണ് ഇപ്പോള്‍ വാര്‍ത്തതാരം. ബൊളീവിയയില്‍ നിന്നാണ് ഇപ്പോള്‍ 45 വയസുള്ള ഇവരെ രക്ഷിക്കുന്നത്. 32 വര്‍ഷം മുമ്പ് വീട്ടില്‍ നിന്നാണ് ഈ യുവതിയെയും മൂത്ത സഹോദരിയെയും ഒപ്പം തട്ടിക്കൊണ്ട് പോയിരുന്നു.

അന്ന് ഇരുവരുമെത്തിപ്പെട്ടത് ഒരുപെണ്‍വാണിഭ സംഘത്തിലായിരുന്നു. മൂന്ന് മാസത്തിനു ശേഷം സഹോദരി രക്ഷപ്പെട്ടു. എന്നാല്‍ ഇവരെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. അര്‍ജന്റീന, ബൊളീവിയന്‍ പോലീസുകാര്‍ സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ഇവരെ മോചിപ്പിക്കാനായത്. ഇവര്‍ ദക്ഷിണ ബൊളീവിയയിലെ ബെര്‍മെജോയില്‍ ഉണ്ടെന്ന് അടുത്തിടെയാണ് പോലീസിന് സൂചന ലഭിച്ചത്. ഇവിടെ ഒരു ഗ്യാരേജില്‍ ബന്ധിക്കപ്പെട്ട നിലയിലായിരുന്നു ഈ സ്ത്രീ. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒന്‍പതു വയസുകാരനായ മകനെയും പോലീസ് രക്ഷപ്പെടുത്തി. ഇരുവരുടേയും പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top