വാഹന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മലയാളി നഴ്‌സ് മരണമടഞ്ഞു | Daily Indian Herald

കേരളം മുഴുവന്‍ റെഡ് അലര്‍ട്ട്…14 ജില്ലകളിലും അതീവ ജാഗ്രത നിര്‍ദ്ദേശം..

വാഹന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മലയാളി നഴ്‌സ് മരണമടഞ്ഞു

ഡബ്ലിൻ :അയർലണ്ടിലെ   കോർക്കിൽ അപകടത്തിൽ പെട്ട് ചികിൽസയിലായിരുന്ന മലയാളി നേഴ്സ്  മരണമടഞ്ഞു.   കോർക്കിലെ സാര്‍സ് ഫീല്‍ഡ് റോഡിലെ കാര്‍ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ഐസിയുവിലായിരുന്ന  സിനി ചാക്കോ  ആണ്  ഇന്ന് ഉച്ചയ്ക്ക് 11 മണിയോടെ മരണത്തിന് കീഴടങ്ങിയത് . ചങ്ങനാശ്ശേരി വട്ടന്‍ച്ചിറ കുറുച്ചി, പാറശേരി സ്വദേശിനിയായ സിനി ചാക്കോ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നേഴ്സായി ജോലിചെയ്തു വരികയായിരുന്നു. രാത്രി ആശുപത്രി ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകും വഴിയാണ്  അപകടം സംഭവിച്ചത്. സിനി ചാക്കോയ്ക്ക് വേണ്ടി പ്രവാസി മലയാളി കൂട്ടായ്മകൾ നിരന്തരമായ പ്രാർത്ഥനകൾ നടത്തിയിരുന്നു എങ്കിലും എല്ലാവരേയും നിരാശയിലാക്കി സിനി മരണത്തെ പുൽകുകയായിരുന്നു.

Latest
Widgets Magazine