സീതാറാം യെച്ചൂരി അയർലണ്ടിൽ എത്തുന്നു.ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ ക്രാന്തിയുടെ മെയ്‌ദിന അനുസ്മരണത്തിൽ പങ്കെടുക്കും.

ഡബ്ലിൻ: ഇന്ത്യയിലെ മികച്ച പാർലമെന്റേറിയനും, വാഗ്മിയും, സി.പി.എം ജനറൽ സെക്രട്ടറിയുമായ ശ്രീ. സീതാറാം യെച്ചൂരി അയർലണ്ടിൽ എത്തുന്നു. അയർലണ്ടിലെ ഇടതുപക്ഷ കൂട്ടായ്മയായ ‘ക്രാന്തി’ യുടെ മെയ്ദിന അനുസ്മരണത്തിൽ അദ്ദേഹം പങ്കെടുക്കും.

2005 – ൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി മികച്ച പാർലമെന്റേറിയൻ ആയി ശ്രദ്ധിക്കപ്പെട്ടിരുന്നു. ജനകീയ വിഷയങ്ങൾ, കണക്കുകളും വസ്തുതകളും ഉയർത്തി യെച്ചൂരി രാജ്യസഭയിൽ അവതരിപ്പിച്ചപ്പോൾ പൊതുസമൂഹം വളരെ ശ്രദ്ധിച്ചിട്ടുള്ളതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭൂരിപക്ഷ വർഗീയത ഇളക്കി വിട്ട്, അതിന്റെ മറവിൽ രാജ്യത്തെ കോർപ്പറേറ്റ് ശക്തികളുടെ നയങ്ങൾ നടപ്പിലാക്കി രാജ്യത്തെ സാമ്പത്തിക അടിത്തറ തകർക്കപ്പെടുമ്പോൾ യെച്ചൂരി ഉയർത്തിയ ചോദ്യങ്ങൾ പലപ്പോഴും ഭരണകൂടത്തെ വെള്ളം കുടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങി നീതിന്യായ വ്യവസ്ഥകൾ വരെയുള്ള ജനാധിപത്യ സംവിധാനങ്ങളുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിൽ, അതിനെതിരെ ശബ്ദം ഉയർത്തുന്ന തുരുത്തുകൾ ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷയാണ്.

ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജ് , ജെ.എൻ.യു എന്നിവിടങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ യെച്ചൂരി അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ അടയ്‌ക്കപ്പെട്ടിരുന്നു. 1992 മുതൽ സി.പി.എം പോളിറ്റ് ബ്യുറോ മെമ്പർ ആയിരുന്ന അദ്ദേഹം 2015 -ൽ സി.പി.എം ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു. ഈ മാസം നടന്ന സി.പി.എം പാർട്ടി കോൺഗ്രസ്സിൽ യെച്ചൂരിയെ വീണ്ടും ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുത്തു.

അയർലണ്ടിലെ ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ ക്രാന്തിയുടെ ഈ വർഷത്തെ മെയ്ദിന അനുസ്മരണ സമ്മേളനത്തിൽ സീതാറാം യെച്ചൂരി മുഖ്യാതിഥി ആയിരിക്കും. മെയ് 4 , വെള്ളിയാഴ്ച്ച വൈകിട്ട് 6.30 -ന് സ്റ്റില്ലോർഗനിലെ ടാൽബോട്ട് ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ അയർലണ്ടിലെ വർക്കേഴ്സ് പാർട്ടി പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.

അവകാശസമരത്തിന്റെ ചരിത്ര സ്മരണ പുതുക്കുന്ന മെയ് ദിന ആഘോഷത്തിൽ പങ്കെടുക്കാൻ എല്ലാ ജാനാധിപത്യ വിശ്വാസികളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

Top