അമേരിക്കന്‍ വാര്‍ത്താ മാസികയായ ടൈം വിറ്റു; കച്ചവടം 190 മില്യണ്‍ ഡോളറിന്

സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കയിലെ പ്രശസ്ത വാര്‍ത്താ മാസികയായ ‘ടൈം’ 190 ദശലക്ഷം ഡോളറിന് (ഏകദേശം 1300 കോടി രൂപ)വിറ്റു. ക്ലൗഡ് കമ്പ്യൂട്ടിങ് വെബ്‌സൈറ്റായ സെയില്‍സ്‌ഫോഴ്‌സ് ഡോട് കോം മേധാവിയും സഹസ്ഥാപകനുമായ മാര്‍ക്ക് ബെനിയോഫും ഭാര്യ ലിന്നുമാണ് ടൈമിന്റെ പുതിയ ഉടമകള്‍. ബെനിയോഫ് ടൈം മാസിക വാങ്ങുന്നതായും ഇടപാട് സയില്‍സ്‌ഫോഴ്‌സ് ഡോട് കോമുമായി ബന്ധമില്ലാത്തതാണെന്നും ഞായറാഴ്ച കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം, മാസികയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള ആളുകള്‍ തന്നെ തീരുമാനങ്ങളെടുക്കുമെന്നും കമ്പനി വ്യക്തമാക്കി.

Top