‘ഫ്ലോറന്‍സ്’ ചുഴലിക്കൊടുങ്കാറ്റ് ഭീതി പരത്തുന്നു‍; യുഎസില്‍ അതീവ ജാഗ്രത

ന്യൂയോര്‍ക്ക്: ‘ഫ്ലോറന്‍സ്’ ചുഴലിക്കൊടുങ്കാറ്റിന്‍റെ ഭീതിയില്‍ അമേരിക്കയുടെ കിഴക്കന്‍ തീരം. ചുഴലികൊടുങ്കാറ്റ് മുന്നറിയിപ്പ് നേരത്തെ തന്നെ നല്‍കിയിട്ടുണ്ടെങ്കിലും  വ്യപ്തി എത്രത്തോളമാകുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. മൂന്ന് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഭീതിതമായ അവസ്ഥയാണ് നോര്‍ത്ത് കരോളിനയെ കാത്തിരിക്കുന്നതെന്നാണ് മുന്നറിയിപ്പ്. അപകടത്തിന്‍റെ വ്യാപ്തി കുറയ്ക്കാനായി വലിയ തോതിലുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മണിക്കൂറില്‍ 105 കിലോമീറ്ററിലധികം കാറ്റിന് വേഗതയുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. നോര്‍ത്ത് കരോളിന മേഖലയില്‍ നിന്നും ആളുകളെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കാറ്റഗറി നാലില്‍ നിന്ന് കാറ്റഗറി അഞ്ചിലേക്ക് ചുഴലികൊടുങ്കാറ്റ് മാറുകയാണന്നാണ് റിപ്പോര്‍ട്ട്. നോര്‍ത്ത് കരോളിനയ്ക്ക് പുറമെ വിര്‍ജീനിയ സംസ്ഥാനത്തും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

Top