കട്ടൻചായക്കു വില 100 രൂപ..! കൊല്ലുന്ന വിലയുമായി കൊച്ചിയിലെ മാളുകൾ

സ്വന്തം ലേഖകൻ

കൊച്ചി: വിമാനത്താവളത്തിൽ നിന്നു പഫ്‌സ് വാ്ങ്ങി കൈപൊള്ളിയ നടി അനുശ്രീക്കു പിന്നാലെ ഒബ്‌റോൺ മാളിൽ നിന്നും കട്ടൻചായ വാങ്ങിക്കുടിച്ച് വായയും പോക്കറ്റും പൊള്ളിയിരിക്കുകയാണ് ക്യാമറാമാനും സംവിധായകനുമായ സുജിത് വാസുദേവ്..! ഒബ്‌റോൺ മാളിൽ നിന്നും സുജിത് വാസുദേവ് കുടിച്ച കട്ടൻചായ്ക്കു മാത്രം 100 രൂപയാണ് വില. മാളിലെ പിവിആർ ഫുഡ് കൗണ്ടറിൽ ചായ കുടിക്കാൻ കയറിയ ക്യാമറാമാനും സംവിധായകനുമായ സുജിത്ത് വാസുദേവിന് കഴിഞ്ഞ ദിവസം മുട്ടൻ പണി കിട്ടുകയായിരുന്നു.

ഇനിയാരും ഇതു പോലെ പറ്റിക്കപ്പെടരുതെന്ന് പറഞ്ഞ് സുജിത്ത് തന്നെ ഹോട്ടൽ ബില്ല് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കട്ടൻചായയ്ക്ക് പകരം ഫിൽട്ടർ കോഫി എന്നാണ് ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 95 രൂപയാണ് കട്ടൻചായയുടെ വില. കൂടെ 5 രൂപ ജിഎസ്ടി ചേർത്തിട്ടുണ്ട്. ജെയിംസ് ആന്റ് ആലീസിന്റെ സംവിധായകനാണ് സുജിത്ത് വാസുദേവ്.

പിവിആർ സിനിമാക്‌സിന്റെ ഫുഡ് ഡിവിഷൻ ബില്ല് ഉൾപ്പെടെ സുജിത്ത് തന്റെ ഫേസ്ബുക്കിൽ പങ്കുവച്ച വിഷയം ഇതോടെ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കഴിഞ്ഞു. ഒരു കട്ടൻ ചായ തയ്യാറാക്കാനുണ്ടാകുന്ന ചെലവ് പരമാവധി എത്ര വരുമെന്ന് വ്യക്തമാക്കിയാണ് സുജിത്തിന്റെ പോസ്റ്റ്. തിളച്ച വെള്ളത്തിലേക്ക് 5രൂപയുടെ ടീ സാഷെയും, രണ്ട് ടീസ്പൂൺ പഞ്ചസാരയും മാത്രം തന്നെയാണ് ഫിൽട്ടർ കോഫി എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഈ കട്ടൻചായയുണ്ടാകാൻ ഉപയോഗിച്ചിരിക്കുന്നതെന്ന് സുജിത്ത് ചൂണ്ടിക്കാട്ടുന്നു.

Latest
Widgets Magazine