25 രൂപയ്ക്ക് അരി; 90 രൂപയ്ക്ക് വെളിച്ചെണ്ണ; ഓണച്ചന്തകള്‍ സജീവമാകും

വിലക്കയറ്റം രൂക്ഷമെന്ന ആരോപണത്തിനിടയിലും ഓണച്ചന്തകളിലെ അവശ്യസാധനങ്ങള്‍ക്ക് വന്‍ വിലക്കുറവ്.

പലവ്യഞ്ജരങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വില കുതിച്ച് ഉയര്‍ന്നതോടെ വന്‍ ആശങ്കയിലായിരുന്നു മലയാളികള്‍. എന്നാല്‍ വിലവര്‍ധന സാധാരണ ജനങ്ങളെ ബാധിക്കാതിരിക്കാന്‍ വന്‍ വിലക്കുറവാണ് ഓണച്ചന്തകളില്‍ വാഗ്ദാനം ചെയ്തത്.

ഓണച്ചന്തകളുടെ സംസ്ഥാന തല ഉദ്ഘാടനം വ്യാഴാഴ്ച വൈകുന്നേരം തിരുവന്തപുരം എല്‍എംഎസ് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ‘ഈ ഓണവും ബക്രീദും കണ്‍സ്യൂമര്‍ ഫെഡിനൊപ്പം’ എന്നതാണ് സഹകരണവകുപ്പിന്റെ മുദ്രാവാക്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വന്‍ വിലക്കുറവാണ് മന്ത്രി വാഗ്ദാനം ചെയ്തത്.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി 3500 ഓണച്ചന്തകളാണ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സഹകരണ വകുപ്പ് ആരംഭിക്കുന്നത്.

എല്ലായിനങ്ങള്‍ക്കും 30 മുതല്‍ 40 ശതമാനം വരെ വിലക്കുറവുണ്ട്. വിലയിളവ് നല്‍കാന്‍ സര്‍ക്കാര്‍ 60 കോടി രൂപയാണ് അനുവദിച്ചത്. 38 രൂപയുള്ള കുറുവഅരിക്ക് ഓണച്ചന്തകളില്‍ 25 രൂപയാണ്. 44 രൂപ വിലയുള്ള പഞ്ചസാര ഓണച്ചന്തകളില്‍ 22 രൂപയ്ക്ക് വില്‍പ്പന നടത്തും.

ലിറ്ററിന് 202 രൂപ വിലവരുന്ന വെളിച്ചെണ്ണയ്ക്ക് ഓണച്ചന്തകളില്‍ 90 രൂപ മാത്രമായിരിക്കും. മറ്റിനങ്ങളുടെ ഓണച്ചന്തവിലയും ബ്രായ്ക്കറ്റില്‍ വിപണിവിലയും.

അരി കുറുവ-25(38), പച്ചരി-23(33), ചെറുപയര്‍-66(95), കടല-43(90), ഉഴുന്ന്-66(98), വന്‍പയര്‍-45(85), തുവരപ്പരിപ്പ്-65(90), മുളക്-56(95), മല്ലി-74(90). സബ്സിഡിയില്ലാത്ത ഇനങ്ങള്‍ -ബിരിയാണി അരി കൈമ-70(80), ബിരിയാണി അരി കോല-48(60), ചെറുപയര്‍ പരിപ്പ്-64(95), പീസ് പരിപ്പ്-50(83), ഗ്രീന്‍പീസ് 35(48), ശര്‍ക്കര ഉണ്ട-53(65), ശര്‍ക്കര അച്ചുവെല്ലം-64(65), പിരിയന്‍ മുളക് -79(120), കടുക്-50(90), ഉലുവ-45(120), ജീരകം-225(240). ആട്ട, മൈദ, കറിപ്പൊടികള്‍ എന്നിവയ്ക്കും വിലകുറയും.

Latest
Widgets Magazine