ദിലീപ് മണ്ടനല്ല, അമ്മയെയും സംഘടനയിലെ മറ്റ് അംഗങ്ങളെയും കളിയാക്കി ശ്രീനിവാസന്‍

ശ്രീനിവാസന്‍ സാധരണ എല്ലാം നര്‍മ്മം കലര്‍ത്തി സംസാരിക്കുന്ന സ്വഭാവക്കാരനാണ്. നടിയെ ആക്രമിച്ച സംഭവം ചൂടെറിയ ചര്‍ച്ചാവിഷയമാണ്. എന്നാല്‍ അതിനും ഹാസ്യം കലര്‍ത്തി കുറിക്ക് കൊള്ളുന്ന തരം അഭിപ്രായ പ്രകയനമാണ് താരം ഇപ്പോള്‍ നടത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കില്ല, അത്ര മണ്ടനല്ല ദിലീപ് എന്നാണ് ശ്രീനിവാസന്‍ പറയുന്നത്.

താരസംഘടനയായ അമ്മയെയും അതിലെ അംഗങ്ങളെയും കളിയാക്കാനും ശ്രീനിവാസന്‍ മടിച്ചില്ല. അംഗങ്ങള്‍ക്ക് കാണിക്ക അര്‍പിക്കാനുള്ള വേദിയായി അമ്മ എന്ന സംഘടന മാറുകയാണെന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്.
എല്ലാ വിഷയത്തോടും കൃത്യമായി പ്രതികരിയ്ക്കുന്ന ശ്രീനിവാസന്‍ ഇതുവരെ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപ് അറിസ്റ്റിലായ സംഭവത്തോട് പ്രതികരിച്ചിരുന്നില്ല. ഇതാദ്യമായാണ് വിഷയത്തോട് ശ്രീനി പ്രതികരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top