പട്രോൾ വില 20 രൂപ; വിലകുറയ്ക്കാൻ വൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ; എണ്ണ വാങ്ങാൻ 18 രാജ്യങ്ങളുമായി നേരിട്ട് കരാറൊപ്പിടുന്നു; വിപ്ലവമായ തീരുമാനവുമായി മോദി സർക്കാർ

ഇന്റർ നാഷണൽ ഡെസ്‌ക്

വിയന്ന: രാജ്യത്ത് ഇരുപതു രൂപയ്ക്ക് ഒരു ലിറ്റർ പട്രോൾ ലഭ്യമാകുന്ന രീതിയിൽ എണ്ണ വിലയിൽ വൻ മാറ്റം വരുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. എണ്ണ വിപണിയിൽ ഇടപെടുന്ന പത്തൊൻപതു രാഷ്ട്രങ്ങളുമായി നേരിട്ട് എണ്ണ വാ്ങ്ങാൻ കരാർ ഒപ്പിടുകയാണ് കേന്ദ്ര സർക്കാർ. നരേന്ദ്രമോദി നടത്തിയ വിദേശ യാത്രകളുടെ ഭാഗമായി ഒപെക് രാഷ്ട്രങ്ങളാണ് ഇന്ത്യയുമായി കരാർ ഒപ്പിടുന്നത്. ഇതിനു പകരമായി ഇന്ത്യയുടെ അഭിമാനമായ ക്രയോജനിക് സാങ്കേതിക വിദ്യയും, വിദ്യാഭ്യാസം അടക്കമുള്ള വിവിധ മേഖലകളിൽ ഇന്ത്യൻ സംഘത്തിന്റെ സഹായവുമാണ് ഇപ്പോൾ ഈ രാജ്യങ്ങൾ ആവശ്യപ്പെടുന്നത്.
ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നു വാങ്ങുന്ന എണ്ണയുടെ തോത് കുറച്ച ശേഷം ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നു കൂടുതൽ എണ്ണ വാങ്ങുന്നതിനാണ് കേന്ദ്ര സർക്കാർ ഇപ്പോൾ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പത്തൊൻപതു രാജ്യങ്ങളുമായാണ് ഇതിനായി കരാർ ഒപ്പിട്ടിരിക്കുന്നത്. നിലവിൽ സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ എണ്ണ വാങ്ങുന്നത്. ഇതാവട്ടെ എണ്ണക്കമ്പനികൾ വാങ്ങിയ ശേഷം പട്രോളും ഡീസലുമാക്കി മാറ്റിയ ശേഷം വിപണിയിൽ എത്തിക്കുകയാണ് ചെയ്യുന്നത്. ഇതിനുള്ള ചിലവ അടക്കം വൻ വിലയാണ് ഇപ്പോൾ സാധാരണക്കാരിൽ നിന്നും വാങ്ങുന്നത്.
ഇത്തരത്തിൽ എണ്ണകമ്പനികളുടെ കൊള്ള ഒഴിവ്ാക്കി 19 രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങാനാണ് ഇപ്പോൾ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സൗദിക്കും, യുഎഇയ്ക്കും പിന്നാലെ ലിബിയ, കുവൈറ്റ്, ഇക്വഡോർ, അംഗോള, ഗാബോൺ, എന്നിവ അടക്കമുള്ള രാജ്യങ്ങളിൽ നിന്നു എണ്ണ വാങ്ങുന്നതിനാണ് പദ്ധതി. നരേന്ദ്ര മോദി ഒപെക് അധികൃതരുമായി നടത്തിയ ചർച്ച നടത്തിയതോടെയാണ് ഇന്ത്യയ്ക്കു വില കുറച്ച് ഇന്ധനം ലഭിക്കാൻ ഇടയാക്കുന്നത്. അസംസ്‌കൃത എണ്ണ ഏറ്റവും കു്‌റഞ്ഞ വിലയ്ക്ക് ഇന്ത്യയ്ക്ക് ലഭിക്കും. പട്രോളിനു 20 രൂപയും, ഡീസലിനു 16 രൂപയ്ക്കും ഈ കരാർ നടപ്പിൽ വന്നാൽ വിൽക്കാൻ സാധിക്കുമെന്നാണ് കേന്ദ്ര സർക്കാർ കണക്കു കൂട്ടുന്നത്.

Latest
Widgets Magazine