പ്രഭുദേവ – നയൻതാര ബന്ധം: നഷ്ടപരിഹാരം കോടികൾ; തർക്കം തീർക്കാൻ ചർച്ചകൾ സജീവം

സിനിമാ ഡെസ്‌ക്

ചെന്നൈ: രണ്ടു വർഷത്തോളം ഒന്നിച്ചു താമസിക്കുന്നതിനിടെ നയൻതാരയും പ്രഭുദേവയും തമ്മിൽ ഏർപ്പെട്ട റിയൽ എസ്റ്റേറ്റ് കരാറുകളെച്ചൊല്ലി തർക്കം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിൽ കൂടിക്കാഴ്ച നടത്തിയ ഇരുവരും ബന്ധം ഒഴിയുന്നതിനു പരസ്പരം നൽകാനുള്ള കോടികളുടെ കണക്കുകളും പങ്കുവച്ചതായി സുചന. ചെന്നൈയിലെ ഫഌറ്റിൽ വച്ച് ഇവർ ഇതു സംബന്ധിച്ചു കരാർ തയ്യാറാക്കിയതായും സൂചനയുണ്ട്.
സംവിധായകൻ വിഘ്‌നേഷ് ശിവയുമായി നയൻതാര പ്രണയത്തിലായതോടെയാണ് പ്രഭുദേവയുമായുള്ള ബന്ധം പൂർണമായും ഒഴിവാക്കാൻ നയൻ താര തീരുമാനിച്ചത്. എന്നാൽ അടുത്തിടെ തൻറെ മുൻകാമുകൻ പ്രഭുദേവയെ നയൻതാര കണ്ടതാണ് ഇപ്പോൾ കോളിവുഡിലെ ഹോട്ട് ന്യൂസ്. കടുത്ത പ്രണയത്തിലായിരുന്ന സമയത്ത് ഇരുവരും ചേർന്ന് ചില റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തിയിരുന്നു. അതിൻറെ ഉടമസ്ഥാവകാശം സംബന്ധിച്ച നിയമപരമായ കാര്യങ്ങൾ തീർക്കുന്നതിനാണത്രെ ഇരുവരും കണ്ടത്. നിർമ്മാണത്തിലേക്കും മറ്റും നീങ്ങുന്ന നയൻതാര ചില ഇടപാടുകളിലൂടെ പണം സ്വരൂപീക്കുന്നു എന്ന് വാർത്തയുണ്ട്.
മുൻപ് കൊടുമ്പിരികൊണ്ട പ്രണയമായിരുന്നു നയൻതാരയും പ്രഭുദേവയും തമ്മിൽ. പ്രഭുദേവയുടെ പേരു നയൻസ് ശരീരത്തിൽ പച്ചകുത്തുക കൂടി ചെയ്തതോടെ കാര്യങ്ങൾ ആരാധകരും ഏറ്റെടുത്തു. പ്രഭുദേവയെ വിവാഹം കഴിക്കാനായി നയൻസ് താൽക്കാലികമായി സിനിമ ഉപേക്ഷിക്കുകയും ചെയ്തു.
ആദ്യ ഭാര്യ റംലത്തിൽ നിന്നു വിവാഹമോചനം നേടിയ പ്രഭുദേവയും നയൻതാരയും രണ്ടു വർഷത്തിനു ശേഷം വിവാഹിതരായി. വളരെ രഹസ്യമായ ചടങ്ങിൽ വച്ചായിരുന്നു വിവാഹം. അതുകൊണ്ട് ഇരുവരും വിവാഹം കഴിച്ചെന്നും ഇല്ലെന്നും പറയപ്പെടുന്നു. എന്തായാലും ദിവസങ്ങളുടെ ആയുസ് മാത്രമേ ആ ദാമ്പത്യ ജീവിത്തിനുണ്ടായിരുന്നുള്ളു.
ആദ്യ ബന്ധത്തിലെ മക്കളെ കൂടെക്കൂട്ടണം എന്ന പ്രഭുവേദയുടെ ആവശ്യം നയൻസ് നിരസിച്ചതു കലഹത്തിലേയ്ക്കു വഴിവച്ചു. ഒടുവിൽ വേർപിരിയാം എന്ന തീരുമാനത്തിൽ എത്തിചേർന്നതു പ്രഭുദേവയായിരുന്നു. വർഷങ്ങൾ നീണ്ടപ്രണയം ദിവസങ്ങൾ മാത്രം ആയുസുള്ള ദാമ്പത്യ ജീവിതത്തിൽ അവസാനിച്ചു. തുടർന്ന് ഇനി തന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടാകില്ല എന്നു പ്രഭുദേവ അടിവരയിട്ടു പറഞ്ഞു.
മക്കൾക്കും മാതാപിതാക്കൾക്കും വേണ്ടിയാണ് ഇനിയുള്ള ജീവിതം എന്നു പ്രഭുദേവ പറയുന്നു. ഇതിനു ശേഷം ഈ അടുത്തനാളുകളിലാണു ചെന്നൈയിലെ ഒരു ഹോട്ടലിൽ വച്ച് അതീവരഹസ്യമായായി നയൻതാരയും പ്രഭുദേവയും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.

Latest
Widgets Magazine