ഓടുന്ന കാറില്‍ നിന്നും പ്രിയങ്ക ചോപ്രയെ ഹോളിവുഡ് താരം തള്ളിയിടുന്ന വീഡിയൊ വൈറലാകുന്നു

ന്യൂയോര്‍ക്ക്: ബോളിവുഡിലും ഇപ്പോള്‍ ഹോളിവുഡിലും സൂപ്പര്‍ താരമാണ് പ്രിയങ്ക ചോപ്ര. താരത്തിന്റെ അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയായ ക്വാന്റിക്കോ സൂപ്പര്‍ ഹിറ്റാണ്. പരമ്പരയിലെ മറ്റ് താരങ്ങളുമൊത്തുള്ള വീഡിയോകളും ചിത്രങ്ങളുമെല്ലാം പ്രിയങ്ക സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം. ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും പ്രിയങ്കയെ തളളിത്താഴെ ഇടാന്‍ ശ്രമിക്കുന്ന റസല്‍ ടോവിയെയാണ് വീഡിയോയില്‍ കാണുന്നത്. തള്ളിയിടരുതെന്നു നിലവിളിക്കുന്ന പ്രിയങ്കയേയും ദൃശ്യങ്ങളില്‍ കാണാം. പ്രിയങ്കയെ റസല്‍ തള്ളിയിടുന്നതും അരുതെന്ന് പ്രിയങ്ക പറയുന്നതുമാണ് വീഡിയോ. പക്ഷെ വീണതിന് ശേഷവും ചിരിക്കുന്ന പ്രിയങ്കയുടെ ശബ്ദവും കേള്‍ക്കാം. പിന്നെയാണ് വീഡിയോയ്ക്കു പിന്നിലെ രഹസ്യം പുറത്താകുന്നത്. യഥാര്‍ത്ഥത്തില്‍ കാര്‍ ആയിരുന്നില്ല നീങ്ങിയിരുന്നത്. കാറിന് വശത്തായുളള സ്‌ക്രീനിലെ ദൃശ്യമാണ് നീങ്ങുന്നത്. വീഡിയൊ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

Latest
Widgets Magazine