‘ഞങ്ങളുടെ പ്രസിഡന്റല്ല’ ദിനം ആചരിച്ച് അമേരിക്കയില്‍ പ്രതിഷേധം; ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നും ആവശ്യം

അമേരിക്കയില്‍ ട്രംപിനെതിരെയുള്ള പ്രതിഷേധത്തിന് ശമനമില്ല. ഇന്നലെയും കടുത്ത പ്രതിഷേധ പരിപാടികള്‍ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നടന്നു. ഇന്നലെ രാജ്യത്തുടനീളം ‘ നോട്ട് മൈ പ്രസിഡന്റ് ഡേ’ ആചരിക്കുകയാണുണ്ടായത്.. ഇതോടനുബന്ധിച്ച് അയാള്‍ ഞങ്ങളുടെ പ്രസിഡന്റല്ലെന്നും അയാളെ ഇംപീച്ച് ചെയ്യണമെന്നുമാവശ്യപ്പെട്ട് അനേകം പേര്‍ വിവിധ അമേരിക്കന്‍ നഗരങ്ങളില്‍ പ്രകടനം നടത്തി. ട്രംപിനെതിരെ ആര്‍പ്പുവിളികളും മുദ്രാവാക്യങ്ങളുമായി എത്തിയത് ആയിരക്കണക്കിന് പേരാണ്. മുന്‍ കൂട്ടി ആസൂത്രണം ചെയ്ത മാര്‍ച്ചുകള്‍ ന്യൂയോര്‍ക്ക്, ലോസ് ഏയ്ജല്‍സ്, വാഷിങ്ടണ്‍ ഡിസി, ഷിക്കാഗോ, സാള്‍ട്ട് ലേയ്ക്ക്, തുടങ്ങിയ നിരവധി നഗരങ്ങളില്‍ അരങ്ങേറിയിരുന്നു. ലോസ് ഏയ്ജല്‍സിലെ ഇവന്റില്‍ പതിനായിരക്കണക്കിന് പേരാണ് അണിനിരന്നിരിക്കുന്നത്. ന്യൂയോര്‍ക്ക് സിറ്റിയില്‍ അരലക്ഷത്തോളം പേര്‍ മാര്‍ച്ചില്‍ അണി നിരന്നിരുന്നു.

രാജ്യമൊട്ടാകെ നടന്ന മാര്‍ച്ചുകളില്‍ എത്ര പേര്‍ അണിനിരന്നുവെന്നതിന്റെ കൃത്യമായ കണക്കുകള്‍ പുറത്ത് വന്നിട്ടില്ലെങ്കിലും മിക്കയിടങ്ങളിലും ശക്തമായ പ്രതിഷേധമായിരുന്നു അരങ്ങ് തകര്‍ത്തിരുന്നത്. മാര്‍-അ-ലോഗോവിലെ തന്റെ വീട്ടില്‍ നിന്നും പാം ബീച്ചിലേക്ക് ട്രംപ് സഞ്ചരിച്ച വഴിയിലും പ്രതിഷേധം അരങ്ങേറിയിരുന്നു. ഇവിടെ വച്ചായിരുന്നു വാഷിങ്ടണ്‍ ഡിസിയിലേക്ക് അദ്ദേഹം എയര്‍ഫോഴ്‌സ് വിമാനതത്തില്‍ കയറിയിരുന്നത്. തങ്ങളുടെ പ്രതിഷേധത്തിന് എന്‍വൈപിഡിയുടെ പിന്തുണയുണ്ടെന്നാണ് സംഘാടകര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഏതൊരാള്‍ക്കും ഈ പ്രതിഷേധത്തില്‍ സമാധാനപരമായി പങ്കെടുക്കാമെന്നും സംഘാടകര്‍ അറിയിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ ഉച്ചയ്ക്ക് ശേഷം നടന്ന പ്രതിഷേധ പ്രകടനങ്ങളെ തുടര്‍ന്ന് ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പൊതുവെ മാര്‍ച്ചുകള്‍ സമാധാനപരമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡൊണാള്‍ഡ് ട്രംപ് യഥാര്‍ത്ഥത്തില്‍ അമേരിക്കയുടെ പ്രസിഡന്റാണെങ്കിലും അദ്ദേഹം ഇവിടുത്തെ മൂല്യങ്ങളെ ആക്രമിച്ചിരിക്കുകയാണെന്നും അതിനാല്‍ അദ്ദേഹം തങ്ങളുടെ താല്‍പര്യങ്ങളെ പ്രതിനിധീകരിക്കുന്ന ആളല്ലെന്നുമാണ് ഈ പ്രതിഷേധ മാര്‍ച്ച് ഫേസ്ബുക്കിലൂടെ പ്രഖ്യാപിക്കുന്നതിനിടെ സംഘാടകര്‍ വിശദീകരിച്ചിരുന്നത്. അമേരിക്കയ്ക്ക് വിരുദ്ധമായി വൈറ്റ് ഹൗസ് സ്വീകരിച്ച് വരുന്ന നയങ്ങള്‍ക്കെതിരായുള്ള പ്രതിഷേധമാണ് തങ്ങള്‍ രാജ്യമാകമാനം സംഘടിപ്പിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.

ഇതില്‍ ആദ്യം സംഘടിപ്പിച്ചിരുന്നത് ലോസ് ഏയ്ജല്‍സ് ഇവന്റായിരുന്നു. ഇസ്ലാമോഫോബിക്ക് ആയതും നീതിക്ക് നിരക്കാത്തതുമായ നയങ്ങളെ തുടര്‍ന്ന് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ഡൗണ്‍ടൗണ്‍ ചിക്കാഗായില്‍ 1200 പേരാണ് മാര്‍ച്ചിനെത്തിയിരുന്നത്. ഷിക്കാഗോ നദി മുതല്‍ ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍ ടവര്‍ വരെയായിരുന്നു അവര്‍ ഒത്ത് കൂടിയിരുന്നത്. ‘ മൈ ബോഡി മൈ ചോയ്‌സ്’ ‘ ജീസസ് വാസ് എ റെഫ്യൂജി’ തുടങ്ങിയ പ്ലേക്കാര്‍ഡുകള്‍ ഇവിടുത്തെ പ്രതിഷേധക്കാര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. ഇവിടെ 25 പ്രാദേശിക സംഗീതജ്ഞര്‍ പ്രതിഷേധത്തില്‍ പങ്കാളികളായിരുന്നു. ഇന്നലെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ നിരവധി സ്‌കൂളുകളിലെ കുട്ടികളെ അണിനിരത്താനും ചില രക്ഷിതാക്കള്‍ തയ്യാറായിരുന്നു. ഒറെഗോണിലെ പോര്‍ട്ട്‌ലാന്‍ഡിലുള്ള പൊലീസ് പ്രതിഷേധക്കാരുമായി കലഹമുണ്ടായിരുന്നു. ഇന്നലെ ഇവിടെ നടന്ന പ്രതിഷേധത്തിന് ഇവര്‍ മുന്‍കൂട്ടി അനുവാദം വാങ്ങാത്തതിനെ തുടര്‍ന്നായിരുന്നു ഇത്.

Top