അരിയിൽ നിറം ചേർത്ത് വിൽപ്പന: റാണി റൈസിന്റെ ഗോഡൗണിൽ മന്ത്രിയുടെ മിന്നൽ പരിശോധന; അൻപത് ടൺ അരിയും നെല്ലും പിടിച്ചെടുത്തു

സ്വന്തം ലേഖകൻ

കോട്ടയം: സ്വകാര്യ റൈസ്മില്ലിന്റെ ഗോഡൗണിൽ നടത്തിയ റെയ്ഡിൽ അമ്പതു ടണ്ണിലധികം ഭക്ഷ്യയോഗ്യമല്ലാത്ത അരിയും ഇതിലേറെ നിലവാരം കുറഞ്ഞ നെല്ലും പിടിച്ചെടുത്തു. രഹസ്യ വിവരത്തെതുടർന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്റെ സാന്നിധ്യത്തിൽ ഇന്നലെ ഉച്ചക്ക് 2.45 മുതൽ റാണി ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ആർപ്പൂക്കരയുള്ള റാണി റൈസ്മില്ലിന്റെ ഗോഡൗണിൽ നടത്തിയ റെയ്ഡിലാണ് റേഷൻഅരിയിൽ കലർത്തി നിറം ചേർത്ത് പൊതുവിതരണ ശൃംഘലയിലേക്ക് എത്തിക്കാൻ ലാക്കാക്കിയുള്ള ഭക്ഷ്യയോഗ്യമല്ലാത്ത അരിയും നെല്ലും കണ്ടെത്തിയത്. മൈസൂരിൽ നിന്നും ആന്ധ്രയിൽ നിന്നും നെല്ലുമായി എത്തി ഗോഡൗൺ സമീപം നിർത്തിയിട്ടിരുന്ന ലോറികളും ഉൾപ്പെടെ ഗോഡൗൺ ആർ ഡി ഒ യുടെ സാന്നിധ്യത്തിൽ വൈകുന്നേരം മുദ്ര വച്ചു. ഇന്ന് സിവിൽ സപ്‌ളൈസ് ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദമായി തെളിവെടുക്കും.

കർഷകരിൽ നിന്നും ശേഖരിക്കുന്ന നെല്ല് സംഭരിക്കുന്നതിനും കുത്തി അരിയാക്കി ചാക്കിലാക്കി കെമാറുന്നതിനും സിവിൽ സപ്‌ളൈസ് വകുപ്പ് അടയാളപ്പെടുത്തിയിരിക്കുന്ന ഗോഡൗണിലാണ്
റിജക്ടഡ് (ഭക്ഷ്യയോഗ്യമല്ല) എന്ന് മുദ്രചാർത്തിയ ആയിരക്കണക്കിന് ചാക്ക് ഭക്ഷ്യയോഗ്യമല്ലാത്ത അറപ്പുളവാക്കുന്ന അവസ്ഥയിലുള്ള അരി കണ്ടെത്തിയത്. ആന്ധ്ര, കർണ്ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവന്നതാണ് അരി.കേരളത്തിലെ മില്ലുകളിൽ നിന്നുള്ള റിജക്ടഡ് രേഖപ്പെടുത്തിയ അരിചാക്കുകളും ഗോഡൗണിൽ കണ്ടെത്തിയിരുന്നു. അരിപ്പ

കർഷകരിൽ നിന്നും സംഭരിക്കുന്ന നെല്ല് അരിയാക്കി തിരികെ പൊതു വികരണ ശൃഘംലയിലേക്കു കൈമാറുന്നതിനു പകരം മികച്ച നിലവാരത്തിലുള്ള നാടൻ കുത്തരി മറ്റു ബ്രാന്റുകളിലേക്കു മാറ്റി വിൽപന നടത്തുകയായിരുന്നു രീതി. എന്നാൽ ഒരു ക്വിന്റൽ നെല്ല് കുത്തി അരിയാക്കി ചാക്കിൽ നിറച്ചു നൽകുന്നതിന് 190 രൂപയാണ് സർക്കാരിൽ നിന്നും മില്ലുകൾ വാങ്ങുന്നത്.

Latest