ജോലികിട്ടാൻ ജ്യോത്സ്യന്റെ പീഡന ശ്രമം: കുതറിയോടിയ യുവതിയെ പിന്നാലെ എത്തി പീഡിപ്പിക്കാൻ ശ്രമിച്ചു; ജ്യോത്സ്യൻ അറസ്റ്റിൽ

ക്രൈം ഡെസ്‌ക്

ബംഗലളൂരൂ: ജോലികിട്ടാത്തതിന്റെ കാരണം കണ്ടെത്താൻ കവടി നിരത്താൻ വീട്ടിലെത്തിയ യുവതിയെ ഓടിച്ചിട്ടു പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ജ്യോത്സ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിനുള്ളിൽ കയറിയ ശേഷം യുവതിയെ കടന്നു പിടിച്ച ജ്യോത്സ്യന്റെ പിടിയിൽ നിന്നും യുവതി ഓടിരക്ഷപെടുകയായിരുന്നു. മംഗലാപുരം പാണ്ഡേശ്വരത്ത് അത്താവറിൽ ജ്യോതിഷാലയം നടത്തുന്ന ആൾക്കെതിരേയാണ് യുവതി ആരോപണവുമായി രംഗത്തെത്തിയത്. തൊഴിലന്വേഷകയായ ബിരുദാനന്തര ബിരുദധാരിയായ യുവതിയുടേതാണ് പരാതി.
വഞ്ചനാക്കുറ്റത്തിന് നേരത്തേ പോലീസ് അറസ്റ്റ് ചെയ്ത ജ്യോത്സ്യനെതിരേ പിന്നാലെയാണ് യുവതി പീഡനശ്രമവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ നടത്തിയത്. ജ്യോത്സ്യൻ തന്നിൽ നിന്നും 9000 രൂപ തട്ടിയെടുത്തെന്നും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി യുവതിയുടെ ആരോപണത്തിൽ പറഞ്ഞിട്ടുണ്ട്. പീഡനശ്രമത്തിനിടെ ഓടി രക്ഷപ്പെട്ടതായും ഇവർ പറഞ്ഞിട്ടുണ്ട്.
ജോലി കിട്ടാത്ത സാഹചര്യത്തിൽ ആത്മീയമായ പരിഹാരം തേടിയാണ് യുവതി എത്തിയത്. എന്നാൽ കയ്യിൽ നിന്നും പണം വാങ്ങിയ ജ്യോത്സ്യൻ പിന്നീട് പീഡിപ്പിക്കാനും ശ്രമിച്ചു. എന്നാൽ യുവതി ഓടി രക്ഷപ്പെടുകയും മാനഹാനി ഭയന്ന് സംഭവം പുറത്തു പറയാതിരിക്കുകയുമായിരുന്നു. ജ്യോതിഷിക്കെതിരേ നേരത്തേ ചില യുക്തിവാദികൾ നൽകിയ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് യുവതിയും യുക്തിവാദികൾ വഴി പരാതി സമർപ്പിച്ചത്.

Latest